കാഴ്ചയുടെ വർണവിസ്മയവുമായി കൊല്ലം പൂരം നാളെ
Sunday, April 14, 2019 10:34 PM IST
കൊ​ല്ലം: ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ല്ലം പൂ​രം നാ​ളെ വൈ​കു​ന്നേ​രം ആ​ശ്രാ​മം മൈ​താ​നി​യി​ൽ ന​ട​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ചെ​റു​പൂ​രം എ​ഴു​ന്നെ​ള്ള​ത്ത് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​രം​ഭി​ക്കും.
11 മു​ത​ൽ ആ​ന​നീ​രാ​ട്ട്, ഉ​ച്ച​യ്ക്ക് 12ന് ​ആ​നയൂ​ട്ട് ഡോ.​ശ്രീ​കു​മാ​ർ ദീ​പം കൊ​ളു​ത്തി ഉ​ത്ഘാ​ട​നം ചെ​യ്യും. 12.30ന് ​തി​രു​മു​ന്പി​ൽ ആ​ൽ​ത്ത​റ​മേ​ളം, തു​ട​ർ​ന്ന് ച​മ​യ​ക്കാ​ർ​ക്ക് പൂ​ര​സ​ദ്യ, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ​ജ​വീ​ര​ന്മാ​രു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ താ​മ​ര​ക്കു​ളം മ​ഹാ​ഗ​ണ​പ​തി​യു​ടെ​യും പു​തി​യ​കാ​വ് ഭ​ഗ​വ​തി​യു​ടെ​യും എ​ഴു​ന്നെ​ള​ള​ത്ത്, 3.30ന് ​തി​രു​മു​ന്പി​ൽ മേ​ള​ത്തി​ന് ചേ​രാ​ന​ല്ലൂ​ർ ശ​ങ്കര​ൻ​കു​ട്ടി മാ​രാ​രും ഗു​രു​വാ​യൂ​ർ മോ​ഹ​ന​വാ​ര്യ​രും നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം പൂ​രം ആ​രം​ഭി​ക്കും. ആ​ശ്രാ​മം മൈ​താ​നി​യി​ൽ താ​മ​ര​ക്കു​ളം മ​ഹാ​ഗ​ണ​പ​തി​യും പു​തി​യ​കാ​വ് ഭ​ഗ​വ​തി​യും മു​ഖാ​മു​ഖം അ​ണി​നി​ര​ക്കും. തു​ട​ർ​ന്ന് പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ കു​ട​മാ​റ്റം ആ​രം​ഭി​ക്കും.
പ്ര​വാ​സി വ്യ​വ​സാ​യി ഡോ.​ബി.​ര​വി​പ്പി​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്തും. അ​സീ​യി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ എം.​അ​ബ്ദു​ൾ അ​സീ​സ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​രം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ക്കാ​വി​ള സ​തീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി.​മു​കു​ന്ദ​ൻ നാ​യ​ർ, ആ​ർ.​ഷാ​ജി ശ​ർ​മ, ആ​ർ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, സ്വാ​മി വി​ദ്യാ​ന​ന്ദ, കെ.​ആ​ർ.​ശ്രീ​ലേ​ഖ, ഹ​ണി ബ​ഞ്ച​മി​ൻ, പി.​ര​വീ​ന്ദ്ര​ൻ, ഡോ.​മോ​ഹ​ൻ, കെ.​സു​ബാ​ഷ്, പി.​സു​ന്ദ​ര​ൻ, ഡി.​ബി​ജോ​ണി ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.