ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍
Monday, April 15, 2019 1:09 AM IST
കൊ​ട്ടാ​ര​ക്ക​ര : യു​വാ​വി​നെ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ങ്ങ​മ​നാ​ട് ന​ടു​കു​ന്ന് മേ​ലി​ല സ​ര​സ്വ​തി മ​ന്ദി​ര​ത്തി​ല്‍ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ന്‍ ലാ​ലു പ്ര​സാ​ദ് (28)നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പെ​ട്ട​ത്. ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ധ​ന്യ. മ​ക​ന്‍: ആ​ദ​ര്‍​ശ് (ഒ​ന്ന​ര). സം​സ്ക്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.