മുങ്ങി നടന്ന മോഷ്ടാവ് പരവൂർ പോലീസിന്‍റെ പിടിയിൽ
Tuesday, April 16, 2019 10:49 PM IST
പ​ര​വൂ​ർ: വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രേ ​അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തശേ​ഷം മു​ങ്ങി ന​ട​ന്ന​പി​ടി​കി​ട്ടാ​പു​ള്ളിയായ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അഭിജിത്തിനെ പ​ര​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.
കഴിഞ്ഞദിവസം വൈകുന്നേരം ദ​യാ​ബ്ജി ജം​ക്‌​ഷ​നി​ൽ വ​ച്ചാ​ണ് അ​ഭി​ജി​ത്തി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ര​വി​പു​രം, വാ​ള​ത്തും​ഗ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യും സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും വൃ​ദ്ധ​രേ​യും ഉ​പ​ദ്ര​വി​ക്കുകയും ചെയ്ത് നി​ര​വ​ധി കേ​സു​കൾ ഇയാൾക്കെതിരെ ഇ​ര​വി​പു​രം പോലീ​സ് സ്റ്റേ​ഷ​നി​ൽ നിലവിലുണ്ട്. ഇ​ര​വി​പു​ര​ത്ത് കു​ട്ടി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ഇ​യാ​ൾ നേ​ര​ത്തേ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.
ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ജ​യി​ൽ മോ​ചി​ത​നാ​യ ഇ​യാ​ൾ ഇ​ര​വി​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണ​വും സ്ത്രീ​ക​ളെ ആ​ക്ര​മി​ക്ക​ലും ന​ട​ത്തി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നുവേ​ണ്ടി വാ​ള​ത്തും​ഗ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് ജ​ന​ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചും രാ​ത്രി കാ​ല​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല.
ഇ​തി​നി​ടെയാണ് വ​ർ​ക്ക​ല​യി​ൽ‍ നി​ന്നും വീ​ട്ടു​മു​റ്റ​ത്തു നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പ​ര​വൂ​രി​ൽ എ​ത്തു​ക​യും ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ യു​വാ​വി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പരവൂർ പോലീസിന് കൈമാറിയത്.
ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത് ഇ​ട​വ​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കാ​ണെ​ന്നും ഇ​ര​വി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ അ​ഭി​ജി​ത്താ​ണെ​ന്നും മ​ന​സി​ലാ​യ​ത്‌. അഭിജിത്തിനെ പ​ര​വൂ​ര്‍ കൊ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാൻഡ് ചെ​യ്തു.