രാഹുലിന്‍റെ പത്തനാപുരം സന്ദർശനം: ക​ന​ത്ത ചൂ​ടി​നെ​യും വ​ക​വ​യ്ക്കാ​തെ പ്രവർത്തകര്‌
Tuesday, April 16, 2019 11:11 PM IST
കെ. ​വൈ. സു​ന​റ്റ്

പ​ത്ത​നാ​പു​രം: ക​ന​ത്ത ചൂ​ടി​നെ​യും വ​ക​വ​യ്ക്കാ​തെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ്വീ​ക​ര​ണ​പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്‍​ജ​നാ​വ​ലി​യാ​ണ് മ​ല​യോ​ര​പ​ട്ട​ണ​ത്തി​ല്‍ ത​ടി​ച്ച് കൂ​ടി​യ​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​ര്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ പ​ത്ത​നാ​പു​ര​ത്ത് എ​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ഴു​കി എ​ത്തി. എ​ട്ടോ​ടെ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് സ്കൂ​ള്‍ മൈ​താ​നം നി​റ​ഞ്ഞി​രു​ന്നു. പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് ശ​ബ​രി​ബൈ​പാ​സി​ലും സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് സ്കൂ​ള്‍ മൈ​താ​ന​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.​ഇ​രു​പ​ത്തി അ​യ്യാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന മൈ​താ​നം നി​റ​ഞ്ഞ് ക​വി​ഞ്ഞ് ജ​ന​സ​ഞ്ച​യം പു​റ​ത്തെ റോ​ഡി​ലും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലും നി​ര​ന്നു .

രാ​ഹു​ല്‍ ഗാ​ന്ധി10.40 ഓ​ടെ പ​ത്ത​നാ​പു​ര​ത്തെ സ്വീ​ക​ര​ണ​വേ​ദി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും സ​ദ​സി​ലെ ആ​ര​വം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി. മു​ല്ല​പ്പ​ള്ളി​യു​ടെ​യും ര​മേ​ഷ് ചെ​ന്നി​ത്ത​ല​യു​ടെ​യും ബി​ന്ദു​കൃ​ഷ്ണ​യു​ടെ​യും പ്ര​സം​ഗ​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി പ്ര​സം​ഗ​പീ​ഠ​ത്തി​ന​രി​കി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും പോ​ലീ​സി​നും വാ​ള​ണ്ടി​യേ​ഴ്സി​നും നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശം.​പാ​ര്‍​ട്ടി പ​താ​ക​ക​ളും,ചി​ഹ്ന​ങ്ങ​ളും,ആ​ര്‍​പ്പു​വി​ളി​ക​ളു​മാ​യി അ​ണി​ക​ളി​ല്‍ ആ​വ​ശം നി​റ​ഞ്ഞു.​സ്ത്രീ​ക​ളും,കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നാ​ലു​മ​ണി​ക്കൂ​റോ​ളം സ​ദ​സി​ലു​ണ്ടാ​യി​രു​ന്നു.

പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യി​ല്‍ സ​ന്ദ​ര്‍​ശ​നം

പ​ത്ത​നാ​പു​രം : പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​നം.​ച​രി​ത്ര​നി​മി​ഷ​ത്തി​ന് സാ​ക്ഷി​യാ​കാ​നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ രാ​ഹു​ല്‍ ഗാ​ന്ധി നി​രാ​ശ​രാ​ക്കി​യി​ല്ല.
ഹെ​ലി​പാ​ടി​ല്‍ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം സു​ര​ക്ഷാ വേ​ലി​ക്ക് പു​റ​ത്തു​നി​ന്ന​വ​രെ അ​ഭി​വാ​ദ്യം ചെ​യ്തു. സു​ര​ക്ഷ വാ​ഹ​ന​ങ്ങ​ളു​ടെ അകന്പടിയോടെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.​പ​ഴു​ത​ട​ച്ച സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ന​ഗ​ര​ത്തി​ലെ​മ്പാ​ടും ഒ​രു​ക്കി​യി​രു​ന്ന​ത്.​
തി​രു​വ​ന​ന്ത​പു​രം,കൊ​ല്ലം,ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും 550 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.​റേ​ഞ്ച് ഐ ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ​ഹോ​ട്ട​ലു​ക​ളി​ലും, ലോ​ഡ്ജു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.​ സം​ശ​യ​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും പോലീ​സി​ന് നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

​ഇന്നലെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഒ​രു​ക്കി​യി​രു​ന്നു.​പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​ത്ത​റ ജം​ഗ്ഷ​നി​ല്‍ നി​ന്നും തി​രി​ഞ്ഞ് തെ​ക്കേ​ക്ക​ര വ​ഴി പ​ള്ളി​മു​ക്കി​ലും പു​ന​ലൂ​ര്‍ നി​ന്നും വ​രു​ന്ന​വ ന​ടു​ക്കു​ന്ന് മ​ഞ്ച​ള്ളൂ​ര്‍ കു​ണ്ട​യം വ​ഴി ശാ​ലേം​പു​ര​ത്തേേേ്ക്കു​മാ​ണ് തി​രി​ച്ചു​വി​ട്ട​ത്.​ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു.

ഇടതുമുന്നണിയെ പരാമർശിക്കാതെ പ്രസംഗം

പ​ത്ത​നാ​പു​രം:​ഇ​ട​തു​മു​ന്ന​ണി​യെ​യും സി​പി​എ​മ്മി​നെ​യും പ​രാ​മ​ര്‍​ശി​ക്കാ​തെ ബി​ജെ​പി​യെ​യും ആ​ര്‍ എ​സ്എ​സി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി. ബി​ജെ​പി​യു​ടെ മാ​ര്‍​ഗം അ​ക്ര​മ​മാ​ണെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ല്‍ ഗാ​ന്ധി സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ​പ​റ്റി പ​രാ​മ​ര്‍​ശി​ച്ച​തേ​യി​ല്ല.​ മാ​ത്ര​മ​ല്ല ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണം താ​ന്‍ തേ​ടാ​മെ​ന്നും പ​റ​ഞ്ഞ രാ​ഹു​ല്‍ ഗാ​ന്ധി സാ​ക്ഷ​ര​ത​യി​ല്‍ കേ​ര​ള​ത്തി​നു​ള്ള മി​ക​വും എ​ടു​ത്തു പ​റ​ഞ്ഞു.​

വി​ദ്യാ​ഭ്യാ​സ​വും സ​മാ​ധാ​ന​വും ഉ​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.​ഭാ​ര​ത​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളെ പൂ​ര്‍​ണ​മാ​യി ഉ​ള്‍​ക്കൊ​ള്ളു​ന്ന കേ​ര​ളം എ​ല്ലാ സം​സ്കാ​ര​ങ്ങ​ളെ​യും സ്വീ​ക​രി​ക്കു​ക​യും, എ​ന്നാ​ല്‍ ത​ങ്ങ​ള്‍ അ​ന്യ​ദേ​ശ​ങ്ങ​ള്‍​ക്കൊ​പ്പം ഉ​യ​ര്‍​ന്ന ജീ​വി​ത​നി​ല​വാ​രം പു​ല​ര്‍​ത്തു​ന്നു​ണ്ട്.​അ​ന്യ​രെ ബ​ഹു​മാ​നി​ക്കു​മ്പോ​ള്‍ ത​ങ്ങ​ളും ബ​ഹു​മാ​ന​മ​ര്‍​ഹി​ക്കു​ന്നു​വെ​ന്ന ഉ​യ​ര്‍​ന്ന ചി​ന്ത മ​ല​യാ​ളി​ക്കു​ണ്ട്.​ ക​ശു​വ​ണ്ടി ക​ര്‍​ഷ​ക​ര്‍​ക്കും,തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍
ഇ​ടം​നേ​ടി പ​രി​ഭാ​ഷ​ക

പ​ത്ത​നാ​പു​രം:​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം​നേ​ടി പ​രി​ഭാ​ഷ​ക.​രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​ക മ​ണി​ക്കൂ​റു​ക​ള്‍​ക്കൂ​ള്ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും താ​ര​മാ​യി. ​ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി ജ്യോ​തി വി​ജ​യ​കു​മാ​റാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​ദാ​നു​പ​ദം മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്ത് ശ്ര​ദ്ധേ​യ​യാ​യ​ത്.​ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ ത​ര്‍​ജി​മ പ​ല​പ്പോ​ഴും അ​സ​ഹ​നീ​യ​മാ​കു​മ്പോ​ഴാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഇം​ഗ്ലീ​ഷ് പ്ര​സം​ഗം മ​ല​യാ​ള​ത്തി​ലേ​ക്ക് ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ജ്യോ​തി​യും കൈ​യ​ടി നേ​ടി​യ​ത്.​ക​ഴി​ഞ്ഞ ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളാ​ണ് ജ്യോ​തി.
തി​രു​വ​ന​ന്ത​പു​രം സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​യി​ലെ സോ​ഷ്യോ​ള​ജി ഫാ​ക്ക​ല്‍​റ്റി​യാ​യി ജോ​ലി ചെ​യ്യു​ന്ന ജ്യോ​തി കോ​ണ്‍​ഗ്ര​സ് വേ​ദി​ക​ളി​ലെ പ​രി​ചി​ത പ​രി​ഭാ​ഷ​ക കൂ​ടി​യാ​ണ്. ഇ​തി​ന് മു​മ്പ് 2016ല്‍ ​സോ​ണി​യാ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി​യ സ​ന്ദ​ര്‍​ഭ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​വും ജ്യോ​തി​യാ​ണ് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ട് ത​വ​ണ സി​വി​ല്‍ സ​ര്‍​വീ​സ് പ്രി​ലി​മി​ന​റി ക​ട​മ്പ ക​ട​ന്ന ജ്യോ​തി പി​ന്നീ​ട് ത​നി​ക്ക് ആ ​മേ​ഖ​ല വ​ഴ​ങ്ങി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി അ​ധ്യാ​പ​ന ജോ​ലി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ലെ ആ​ദ്യ വ​നി​താ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എ​ന്ന റെ​ക്കോ​ര്‍​ഡും ജ്യോ​തിക്കാ ണ്. ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ല്‍ നി​ന്നും പ​ത്ര പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ ജ്യോ​തി മ​ല​യാ​ള​ത്തി​ലെ സ്വ​കാ​ര്യ ചാ​ന​ലി​ല്‍ ജോ​ലി ചെ​യ്യു​ന്നു​​ണ്ട്. മ​ല​യാ​ള​ത്തി​ലെ ദൂ​ര​ദ​ര്‍​ശ​നി​ലും ജ്യോ​തി പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

വിഷു-ഈസ്റ്റർ ആശംസകൾ നേർന്ന് രാഹുൽ

പ​ത്ത​നാ​പു​രം:​മ​ല​യാ​ളി​ക​ള്‍​ക്ക് വി​ഷു​വും ഈ​സ്റ്റ​റും ആ​ശം​സി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി. ​പ്ര​സം​ഗം തു​ട​ങ്ങി​യ​ത് ആ​ശം​സ​യോ​ടെ​യാ​ണ്.​15 മി​നി​ട്ട് മാ​ത്ര​മാ​ണ് പ്ര​സം​ഗി​ക്കു​ന്ന​തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ലും മു​പ്പ​ത്തി​യേ​ഴ് മി​നി​ട്ട് രാ​ഹു​ല്‍ പ്ര​സം​ഗി​ച്ചു.​രാ​വി​ലെ പത്തിന് വേ​ദി​യി​ലെ​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും 10.41ഓ​ടെ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.​ഏ​റ്റ​വും ആ​ത്മ​വി​ശ്വാ​സ​മു​ള്ള സ​മൂ​ഹ​മാ​ണ് മ​ല​യാ​ളി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ​ഈ ആ​ത്മ​വി​ശ്വാ​സ​വും,സ​ഹി​ഷ്ണ​ത​യും മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.