ആ​മ​ക​ളെ പി​ടി​കൂ​ടി ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ
Tuesday, April 16, 2019 11:11 PM IST
കു​ള​ത്തൂ​പ്പു​ഴ: ​വ​ന​ത്തി​ലു​ള്ളി​ൽ നി​ന്നും ആ​മ​ക​ളെ പി​ടി​കൂ​ടി ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രെ ക​ണ്ട് വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ക​രി​പൂ​ര് ശാ​സ്ത​മം​ഗ​ല​ത്ത് യ​മു​നാ​ഭ​വ​നി​ൽ ബി​നു(50), ആ​ര്യ​നാ​ട് ഈ​ഞ്ച​പു​രി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ര​ഘു(49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഓടി രക്ഷപെട്ട കു​ള​ത്തൂ​പ്പു​ഴ വി​ല്ലു​മ​ല ആ​യി​ര​വ​ല്ലി​കോ​ണ​ത്ത് ഷാ​ജി​ഭ​വ​നി​ൽ ഷാ​ജി, നെ​ടു​മ​ങ്ങാ​ട് പാ​ള​യ​ത്തും​കു​ഴി ശാ​ന്തി​ഭ​വ​നി​ൽ വി​ക്ര​മ​ൻ എ​ന്നി​വ​ർ​ക്കാ​യ് വ​ന​പാ​ല​കാ​ർ അന്വേഷണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
13 ആ​മ​ക​ളെ ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യ് നി​റ​ച്ച് വ​ന​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഘം വാ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം അഞ്ചോടെ തെ​ന്മ​ല വ​നം റെ​യി​ഞ്ചി​ൽ ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​നി​ലെ വി​ല്ലു​മ​ല ചൂ​ട​ൽ പാ​പ്പാ​ൻ​കു​ന്ന് വ​ന​ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ ആ​ർ. സ​ജീ​വ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു​ള​ള പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
കാ​ട്ടു​മാ​ങ്ങ​കാ​ല​മാ​യ​തി​നാ​ൽ വ​ന​ത്തി​ൽ കാ​ട്ടു​മാ​വ് വ്യാ​പ​ക​മാ​യ് കാ​യ്ച്ചി​ട്ടു​ണ്ട് ഇ​വ ഭ​ക്ഷ​ണ​മാ​ക്കാ​നാ​യ് ആ​മ​ക​ൾ കൂ​ട്ട​ത്തോ​ടെ കാ​ട്ടു​മാ​വി​ൻ ചു​വ​ട്ടി​ൽ എ​ത്തു​ന്ന​ത് അ​റി​യാ​വു​ന്ന പ്ര​തി​ക​ൾ ഇ​വ​യെ പി​ടി​കൂ​ടാ​നുള്ള പദ്ധതി ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്. വ​ന​ത്തി​ൽ വി​വി​ധ കാ​ട്ടു​മാ​വി​ൻ ചു​വ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ആ​മ​ക​ളെ പി​ടി​കൂ​ടി​യ​ത്.
പി​ടി​യി​ലാ​യ വി​ക്ര​മ​ൻ ക​ട​ന്നു​ക​ള​ഞ്ഞ ഷാ​ജി​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ്. കാ​ട്ടാ​മ ഇ​റ​ച്ചി​ക്ക് പു​റ​ത്ത് ന​ല്ല വി​ല​കി​ട്ടു​മെ​ന്ന​തി​നാ​ൽ ​ഇ​യാ​ൾ​സ​ഹാ​യ​ത്തി​നാ​യ് നെ​ടു​മ​ങ്ങാ​ട്ട് നി​ന്നും മ​റ്റു​പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ആ​മ​ക​ളെ പി​ടി​കൂ​ടി​യ​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ​വി​ഷു​ഉ​ത്സ​വ​ദി​ന​മാ​യ​തി​നാ​ൽ തി​ര​ക്കി​നെ​മ​റ​യാ​ക്കി ആ​മ​ക​ളെ ക​ട​ത്താ​നാ​ണ് പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
ഷാ​ജി മു​മ്പും വ​നം കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ്. 1972ലെ ​വ​നം നി​യ​മ​പ്ര​കാ​രം ഷെ​ഡൂ​ൽ​ഡ് 4ൽ ​പെ​ട്ട ഇ​വ​യെ പി​ടി​കൂ​ടു​ന്ന​തും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തും ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​യാ​ണെ​ന്ന് തെ​ന്മ​ല വ​നം റെ​യി​ഞ്ച് ഓ​ഫീ​സ​ർ ബി. ​വേ​ണു​കു​മാ​ർ അ​റി​യി​ച്ചു.​
ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ആ​ഫീ​സ​ർ അ​നീ​ഷ്, എം.​എ​സ്. വേ​ണു​ഗോ​പാ​ൽ,ബീ​റ്റ് ഫോ​റ​സ്റ്റ് ആ​ഫീ​സ​ർ സി.​ബി​ജു​കു​മാ​ർ, ടി.​സു​നി​ൽ​കു​മാ​ർ, രാ​ഹു​ൽ​സിം​ഗ്, വാ​ച്ച​ർ അ​നി​രു​ദ്ധ​ൻ​എ​ന്നി​വ​രു​ടെ​നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.