വീട്ടിൽ കയറി മർദിച്ച സംഭവം: രണ്ടുപേർ പിടിയിൽ
Tuesday, April 16, 2019 11:11 PM IST
കുണ്ടറ: മുളവന രാമൻകുന്ന് മുക്കിൽ ചായകച്ചവടം നടത്തിവന്നിരുന്ന പുത്തൻവിള വീട്ടിൽ ശശിധരന്‍റെ വീട്ടിനു മുന്നിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ പുത്തൻ വീട്ടിൽ സാബു (38), സഹോദരൻ ഷാജി (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
14ന് ഉച്ചയോടെ ശശിധരനന്‍റെ വീടിന് മുന്നിൽ സാബുവും ഷാജിയും പരസ്യമായി മദ്യപിച്ചത് ശശിധരൻ ചോദ്യം ചെയ്തു. ഇതേതുടർന്ന് ഇരുവരും അസഭ്യം പറയുകയും ഭിക്ഷണി മുഴക്കുകയും ചെയ്തിരുന്നു. പിരിഞ്ഞു പോയ ഇവർ രാത്രി എട്ടോടെ ഇരുമ്പു വടിയുമായി ശശിധരനെ വീട്ടിൽ കയറി മർദിച്ചു. പിടിച്ചു മാറ്റാൻ ചെന്ന ശശിധരന്‍റെ അമ്മ ദേവകി (94), ഭാര്യ ലതിക എന്നിവരേയും മർദിച്ചു. മർദനത്തിൽ ശശിധരന്‍റെ കൈക്ക് പരിക്കേറ്റ് ജില്ല ആശുപത്രിയിൽ ചികത്സയിലാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.