പശു കുഴഞ്ഞ് വീണ് ചത്തു: സൂര്യാഘാതമെന്ന് സംശയം
Tuesday, April 16, 2019 11:11 PM IST
ശാസ്താംകോട്ട: വീടിന് സമീപത്ത് കെട്ടി ഇട്ടിരുന്ന പശു കുഴഞ്ഞ് വീണ് ചത്തു. മൈനാഗപ്പള്ളി ഇടവനശ്ശേരി രേവതിയിൽ അരവിന്ദാക്ഷൻ പിള്ളയുടെ കറവപശുവാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കുഴഞ്ഞു വീണത്. വെറ്റിനറി ഡോക്ടറെ വിളിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റതാകാമെന്ന സംശയത്തിലാണ് വീട്ടുകാർ.

തെരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തത്.
പൊതുനിരീക്ഷകന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്‌ട്രേ ഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു നടപടി.