ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന് ഭ​ര​ണ​സ​മി​തി
Tuesday, April 16, 2019 11:11 PM IST
കൊ​ല്ലം: ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഓ​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് റി​സീ​വ​ര്‍ ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള കെ ​ഗോ​പി​നാ​ഥ​നന്‍റെ ശ്ര​മം ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ശ്രീ​ധ​ര​ന്‍​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ഡി പ​ത്മ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഇ​ന്‍-​ചാ​ര്‍​ജ് ക​ള​രി​ക്ക​ല്‍ ജ​യ​പ്ര​കാ​ശ്, ട്ര​ഷ​റ​ര്‍ വി​മ​ല്‍ ഡാ​നി എ​ന്നി​വ​ര്‍ പത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ക​രു​നാ​ഗ​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര, കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ 52 ക​ര​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 272 അം​ഗ പൊ​തു ഭ​ര​ണ​സ​മി​തി​യാ​ണ് ക്ഷേ​ത്ര​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. പൊ​തു​ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​വ​ര്‍​ത്ത​ക സ​മി​തി​യും അ​വി​ടെ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന 11 അം​ഗ കാ​ര്യ​നി​ര്‍​വ​ഹ​ണ​സ​മി​തി​യി​ല്‍ ഓ​രോ അം​ഗ​ത്തി​നും നി​ശ്ചി​ത അ​ധി​കാ​ര​ങ്ങ​ള്‍ ബൈ​ലാ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.
ഏ​തെ​ങ്കി​ലും ഒ​രം​ഗം വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്ത​ച്ചാ​ല്‍ ആ ​അം​ഗ​ത്തി​നെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്നു ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ല്‍ സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്താ​ക്കാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗോ​പി​നാ​ഥ​നെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രി​ക​യും ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യോ​ടെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ഗോ​പി​നാ​ഥ​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ നി​ര​ന്ത​രം വ്യാ​ജ​വാ​ര്‍​ത്ത​ള്‍ ച​മ​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നു ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.