ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ
Tuesday, April 16, 2019 11:11 PM IST
ച​വ​റ: ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി​രു​ന്ന മു​പ്പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. തെ​ക്കും​ഭാ​ഗം, ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി​രു​ന്ന മു​പ്പ​തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ജാ​രീ​സ് മ​ൻ​സി​ലി​ൽ ജാ​രീ​സ് ( 33) എ​ന്നു വി​ളി​ക്കു​ന്ന ഹാ​രി​സി​നെ ക​രു​ത​ൽ ത​ട​ങ്ക​ൽ നി​യ​മ​പ്ര​കാ​രം തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​രു​ത​ൽ ത​ട​ങ്ക​ൽ നി​യ​മ​പ്ര​കാ​ര​വും അ​ല്ലാ​തെ​യും നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഹാ​രി​സ്.​ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ.​മ​ധു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യിരുന്നു അ​റ​സ്റ്റ്.
മോ​ഷ​ണം, പി​ടി​ച്ചു​പ​റി, വ​ധ​ശ്ര​മം, പോ​ക്സോ , തു​ട​ങ്ങി ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണു​ള്ള​ത്. പ​ല കേ​സു​ക​ളി​ലും സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മ​ർ​ദ്ദി​ച്ചും ശി​ക്ഷ​യി​ൽ നി​ന്നൊ​ഴി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. പ​ല ത​വ​ണ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ജ​യി​ലി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​നു​ഷ്യാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ​ഴു​തു​ക​ളു​പ​യോ​ഗി​ച്ച് ജ​യി​ൽ മോ​ചി​ത​നാ​കു​ക​യാ​യി​രു​ന്നു.
സ്കൂ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി വി​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ആറുവ​യ​സ്സു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാൻഡി​ലാ​യി​രു​ന്ന ഹാ​രി​സി​നെ​തി​രെ 60 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു എ​ങ്കി​ലും ഇ​യാ​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കു​ക​യു​ണ്ടാ​യി .
തു​ട​ർ​ന്ന് മൂ​ക്ക​നാ​ട്ട് മു​ക്കി​ലു​ള്ള ക​ള്ള് ഷാ​പ്പ് അ​ക്ര​മി​ച്ച് പ​ണ​വും, മാ​നേ​ജ​രു​ടെ സ്വ​ർ​ണ​മാ​ല​യും അ​പ​ഹ​രി​ച്ച​തി​ലേ​ക്ക് തെ​ക്കും​ഭാ​ഗം സ്റ്റേ​ഷ​നി​ലും, വ​ധ​ശ്ര​മ​ത്തി​ന് ച​വ​റ​സ്റ്റേ​ഷ​നി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി അ​രു​ൺ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ൽ ച​വ​റ​തെ​ക്കും​ഭാ​ഗം എ​സ്ഐ ശ്രീ​കു​മാ​ർ വി.​എം, ജി.​എ​സ്ഐ.​ബ​ഷീ​ർ, സി. ​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ്, അ​ഷ​റ​ഫ്, ബെ​ൻ​സി, വേ​ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജാ​രീ​സി​നെ പി​ടി​കൂ​ടി​യ​ത്. .