സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു
Tuesday, April 16, 2019 11:57 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ അ​ധ്യാ​പി​ക മ​രി​ച്ചു.​കി​ഴ​ക്കെ തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക പു​ല​മ​ൺ താ​ഴെ വീ​ട്ടി​ൽ മി​നി ഡാ​നി​യ​ൽ (47) ആ​ണ് മ​രി​ച്ച​ത് . തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ശാ​ന്തി മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.​ഗോ​വി​ന്ദ​മം​ഗ​ലം റോ​ഡി​ൽ നി​ന്നും സ്കൂ​ട്ട​റി​ൽ വ​ന്ന അ​ധ്യാ​പി​ക ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​യ​റ​വേ പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ ഇ​വ​ർ ലോ​റി​ക്ക​ടി​പ്പെ​ട്ട് പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി ത​ത്ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ണീ​ശ്വ​രം കെ​എ​ഫ്സി ഗോ​ഡൗ​ണി​ലേ​ക്ക് അ​രി​യു​മാ​യി പോ​യ ലോ​റി​യാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം മൈ​ലം ക്രി​സ് തോ​സ് മ​ർ​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ന്നു.​അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റാ​യ അ​നി​ലാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​ജി​ൻ, ബി​നോ, അ​നീ​ജ.