നിയന്ത്രണം വിട്ട കാർ റോഡരികിലെ കരിങ്കൽ കെട്ടിലേക്ക് ഇടിച്ചുകയറി
Wednesday, April 17, 2019 11:00 PM IST
കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ അ​യ്യ​ന്‍​പി​ള്ള വ​ള​വി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ റോ​ഡു​വ​ക്കി​ലെ ക​രി​ങ്ക​ല്‍ കെ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി രണ്ടു പേർക്ക് പരിക്ക്.

കാർ യാ​ത്രി​ക​രാ​യ തി​രു​വ​ന​ന്ത​പു​രം പ്രാ​വ​ച്ച​മ്പ​ലം പി. ​കെ. മ​ന്‍​സി​ലി​ല്‍ ഷ​റ​ഫു​ദീ​ന്‍ (49), മ​ക​ന്‍ മു​ഹ​മ്മ​ദ് യാ​സീ​ന്‍ (19) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആറോ​ടെ​യാ​ണ് അ​പ​ക​ടം. സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍ വ്യാ​പാ​ര ശാ​ല​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു ന​ല്‍​കു​ന്ന ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന ഇ​രു​വ​രും കു​ള​ത്തൂ​പ്പു​ഴ ഇഎ​സ്എം കോ​ള​നി​യി​ലെ ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​ശേ​ഷം തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍പെ​ട്ടത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും വ​ഴി​യാ​ത്രി​ക​രും ചേ​ര്‍​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ പോലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.