ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, April 17, 2019 11:00 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ ലീ​ഡ് ബാ​ങ്കും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​മാ​യ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ കേ​ര​ള​ത്തി​ലെ 147-ാമ​ത്തെ​യും ഭാ​ര​ത​ത്തി​ലെ 2923-ാത്തെ​യും ശാ​ഖ ച​വ​റ​യി​ൽ ആ​രം​ഭി​ച്ചു. ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​പി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ബി. ര​വി​പി​ള്ള നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ബാ​ങ്ക് ന​മ്മു​ടെ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​കി​ച്ച് കാ​ർ​ഷി​ക വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി വ​രു​ന്ന സം​ഭാ​വ​ന​ക​ൾ മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ങ്കി​ന്‍റെ സേ​വ​നം ച​വ​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ പ​ത്മ​ജാ ചു​ന്ദു​രു പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന് നാ​ലു​കോ​ടി​യോ​ളം രൂ​പ സ​ഹാ​യം ന​ൽ​കി‍​യെ​ന്നും കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ബാ​ങ്ക് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും അ​വ​ർ അ​റി​യി​ച്ചു. സ​ന്പാ​ദ്യ​ത്തി​ലൂ​ടെ കെ​ട്ടു​റ​പ്പ്, വാ​യ്പ​യി​ലൂ​ടെ തൊ​ഴി​ല​വ​സ​രം, സ്വ​യം പ​ര്യാ​പ്ത​ത, സാ​ന്പ​ത്തി​ക ഉ​ന്ന​മ​നം എ​ന്നി​വ​യാ​ണ് 1907 ഓ​ഗ​സ്റ്റ് 15ന് ​സ്ഥാ​പി​ത​മാ​യ ബാ​ങ്കി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൻ. വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ മാ​നേ​ജ​ർ എ​സ്. സു​രേ​ഷ്, ഡെ​പ്യൂ​ട്ടി സോ​ണ​ൽ മാ​നേ​ജ​ർ പി. ​സ​തീ​ഷ്കു​മാ​ർ, ശാ​ഖാ മാ​നേ​ജ​ർ നി​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.