എൽഡിഎഫ് വികസന പത്രിക പുറത്തിറക്കി
Wednesday, April 17, 2019 11:00 PM IST
കൊ​ല്ലം: കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ന്താ​ണ് ത​ന്‍റെ ക​ര്‍​മപ​രി​പാ​ടി​ക​ള്‍ എ​ന്നു വ്യ​ക്ത​മാ​ക്കി എ​ല്‍​ഡി​എ​ഫ്. സ്ഥാ​നാ​ര്‍​ഥി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ വി​ക​സ​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. പു​തി​യ കേ​ര​ളം പു​തി​യ കൊ​ല്ലം എ​ന്ന പേ​രി​ലാ​ണ് വി​ക​സ​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര, സം​സ്ഥാ​ന, പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളു​ടെ മു​ഗ​ണ​ന​ക​ള്‍ ഉ​റ​പ്പാ​ക്കി പ്ര​വ​ര്‍​ത്ത​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു മു​ന്‍​കൈ എ​ടു​ക്കും. സം​സ്ഥാ​ന​വും ജി​ല്ല​യി​ലെ മ​ഹാ ഭൂ​രി​പ​ക്ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും എ​ല്‍ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്. ലോ​ക​സ​ഭാം​ഗം എ​ന്ന നി​ല​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. അ​ങ്ങ​നെ ന​വ​കേ​ര​ള​ത്തി​ല്‍ ഒ​രു പു​തി​യ കൊ​ല്ലം അ​താ​ണ് ല​ക്ഷ്യം.
പു​തി​യ ത​ല​മു​റ​യ്ക്ക് ന​ല്ല വ​രു​മാ​നം ഉ​ള്ള തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പു ന​ല്‍​കു​ന്ന ആ​ധു​നി​ക വ്യവ​സാ​യ​ങ്ങ​ളും അ​വ​യ്ക്കാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​വും ഒ​രു​ക്കും. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​താ​പം വീ​ണ്ടെ​ടു​ക്കും. ഇ​റ​ക്കു​മ​തി തീ​രു​വ പി​ന്‍​വ​ലി​ക്കാ​നും പിഎ​ഫ് പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കാ​നും ഇ​ട​പെ​ടും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത മേ​ഖ​ല​യി​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കും , മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പാ​ര്‍​പ്പി​ടം ഉ​റ​പ്പാ​ക്കും സ​മ്പൂ​ര്‍​ണ സു​ര​ക്ഷാ സം​വി​ധാ​നം ന​ട​പ്പാ​ക്കും.
ക​യ​ര്‍, തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട് ന​യ​രേ​ഖ​യി​ല്‍. ദേ​ശി​യ പ്രാ​ധാ​ന്യം ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ കൊ​ല്ല​ത്ത് വ​രു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്നു. ടൂ​റി​സം രം​ഗ​ത്ത് വി​വി​ധ ന​ട​പ​ടി​ക​ളും കാ​യി​ക മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.
സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ഞ്ഞു​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​വ​ര്‍ ചി​കി​ത്സ തേ​ടു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​തും പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. പ്ര​കൃ​തി​യു​മാ​യു​ള്ള സ​ന്തു​ലി​താ​വ​സ്ഥ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ എ​ടു​ത്ത് പ​റ​യു​ന്നു​ണ്ട്.
വി​ദ്വേ​ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ന് ഇ​വി​ടെ ഇ​ട​മു​ണ്ടാ​വു​ക​യി​ല്ല. മ​ത​നി​ര​പേ​ക്ഷ​ത ഊ​ട്ടി വ​ള​ര്‍​ത്തും. ന​ദി​ക​ളെ​ ജ​ലാ​ശ​യ​ങ്ങ​ളെ മാ​ലി​ന്യ മു​ക്ത​മാ​ക്കും. പൊ​തു സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​മാ​ക്കും ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ബാ​ല​ഗോ​പാ​ല്‍ ഉ​റ​പ്പു ന​ല്‍​കു​ന്നു.