കെ.വി സാബു ചാത്തന്നൂരിൽ രണ്ടാംഘട്ട പര്യടനം നടത്തി
Wednesday, April 17, 2019 11:00 PM IST
കൊല്ലം: എ​ൻഡി​എ സ്ഥാ​നാ​ർ​ഥി ​കെ.വി ​സാ​ബു​വി​ന്‍റെ ചാ​ത്ത​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഘ​ട്ട സ്വീ​ക​ര​ണ പ​ര്യ​ട​നം ന​ട​ത്തി. വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാണ് എ​ത്തി​യ​ത്.
രാവിലെ എട്ടിന ്ക​ല്ലു​വാ​തു​ക്ക​ൽ പാ​റ ജം​ഗ്ഷ​നി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം ബി.​ബി.ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷത വ​ഹി​ച്ചു. ജി​ല്ലാ വൈസ് ​പ്ര​സിഡന്‍റ് ​ബി.​ഐ.ശ്രീ​നാ​ഗേ​ഷ്, ജ​നറൽ .​സെ​ക്ര​ട്ട​റി നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ൻ, നേ​താ​ക്ക​ളാ​യ അ​നി​ൽ പൂ​യ​പ്പ​ള്ളി, ജ​യ​പ്ര​ശാ​ന്ത്, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.
ആ​ദ്യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റിയി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​യി​രു​ന്നു .ശാ​സ്ത്രി മു​ക്ക്, മൂ​ല​ക്ക​ട ജം​ഗ്ഷ​ൻ , ശ്രീ​രാ​മ​പു​രം ജം​ങ്ഷ​ൻ, പു​ത്ത​ൻ വി​ള ജം​ങ്ഷ​ൻ, അം​ബൂ​രി, വേ​ളമാ​നൂ​ർ, മു​തുപു​റ​ത്ത് മു​ക​ൾ കോ​ള​നി , മോ​ദി കോ​ള​നി, വ​ട്ട​ക്കു​ഴി ,ന​ട​യ്ക്ക​ൽ ,മി​ൽ​മാ​ജം​ങ്ഷ​ൻ, ക​ട​മാംതോ​ട്ടം ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​ല്ലൂ വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ല സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ കു​രി​ശും​മൂ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​ര്യ​ട​നം ചെ​പ്ര​മുക്കിൽ സ​മാ​പി​ച്ചു. പ​ന്ത്ര​ണ്ടി​ലേ​റെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഇ​വി​ടെ​യും ഒ​രു​ക്കി​യി​രു​ന്നു . നൂ​റു ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ ആ​ണ് ഒ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ എ​ത്തി​യ​ത്.
ആ​ദി​ച്ച​ന​ല്ലൂ​ർ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക​ട്ട​ച്ചാ​ൽ നി​ന്നും തു​ട​ങ്ങി​യ പ​രി​പാ​ടി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെയാ​യി​രു​ന്നു പ്ര​ച​ര​ണം. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സി​ത്താ​ര ജം​ങ്ഷ​നി​ൽ സ​മാ​പി​ച്ചു .
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മീ​നാ​ട് നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം ക​ളി​യാ​ക്കു​ളം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.​വി​വി​ധ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലാ​യി ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൻ. ച​ന്ദ്ര​മോ​ഹ​ൻ, സി. ത​മ്പി, ഓ​ല​യി​ൽ ബാ​ബു, ജി ​ഹ​രി, സു​ഭാ​ഷ് പ​ട്ടാ​ഴി, കോ​ള​റ കൃ​ഷ്ണ​കു​മാ​ർ, മു​ര​ളി​ധ​ര​ൻ പി​ള്ള, ഐ​ശ്വ​ര്യ, ദീ​പ, ഗോ​പ​കു​മാ​ർ, ശ്രീ​ലാ​ൽ, രാ​ജ​ഗോ​പാ​ൽ, അ​നി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.