പ്ര​ചാ​ര​ണ വാ​ഹ​നത്തിന് നേരെ അക്രമണം: യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Wednesday, April 17, 2019 11:00 PM IST
ച​വ​റ: യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം കേട് വരുത്തി കൊ​ടി എ​ടു​ത്ത് വ​ലി​ച്ച് കീ​റി​യ​താ​യി യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. ​തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ലി​ല്‍ ഇ​ന്ന​ലെ രാ​ത്രി 7.30-ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം.​ എ​ല്‍ഡി​എ​ഫി​ന്‍റെ ബൈ​ക്ക് റാ​ലി ക​ട​ന്ന് പോ​കു​ന്ന​തി​നി​ട​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം വ​ശം ചേ​ര്‍​ത്തി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും എ​ന്നാ​ല്‍ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ബൈ​ക്ക് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ തി​രി​ച്ച് വ​ന്ന് കാ​റി​ലെ കൊ​ടി​യും മ​റ്റും വ​ലി​ച്ച് കീ​റി വാ​ഹ​ന​ത്തി​ന് കേ​ട് വ​രു​ത്തി എ​ന്നാ​ണ് പ​രാ​തി.​
കൂ​ടാ​തെ ഡ്രൈ​വ​റാ​യ നി​സാം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​രെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു എ​ന്നും പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു. തു​ട​ർ​ന്ന് യുഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി. സം​ഭ​വം അ​റി​ഞ്ഞ് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ജ​ര്‍​മ്മി​യാ​സ്, കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, മ​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ച് കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. ​സം​ഭ​വ​ത്തി​ല്‍​കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​
ഒ​ടു​വി​ല്‍ സം​ഭ​വം അ​ന്വേ​ഷി​ച്ച് നി​യ​മ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കാം എ​ന്ന ഉ​റ​പ്പി​ല്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.​ പ​രാ​ജ​യഭീ​തി പൂ​ണ്ട എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മം അ​ഴി​ച്ച് വി​ടു​ക​യാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്റ് പി.​ജ​ർ​മ്മി​യാ​സും യു​ഡി​എ​ഫ് നേ​താ​ക്ക​ളും ആ​രോ​പി​ച്ചു.
എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലാ​യെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

പ്രേ​മ​ച​ന്ദ്ര​ൻ ഇ​ന്ന്
ച​വ​റ​യി​ലും കൊ​ല്ല​ത്തും

കൊല്ലം: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ണ്ഡ​ലം സ്വീ​ക​ര​ണ​പ​രി​പാ​ടി ഇ​ന്ന് ച​വ​റ​യി​ലും കൊ​ല്ല​ത്തു​മാ​യി ന​ട​ക്കും.
രാ​വി​ലെ ച​വ​റ​യി​ൽ സ്വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ത്ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തും. തു​ട​ർ​ന്ന് മ​ങ്ങാ​ട്, പേ​രൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.