മോ​ൺ. പീ​റ്റ​ർ തെ​ക്കേ​വി​ള​യി​ൽ സ്മാ​ര​ക ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം
Wednesday, April 17, 2019 11:00 PM IST
കൊ​ല്ലം: രൂ​പ​ത​യു​ടെ മു​ൻ വി​കാ​രി ജ​ന​റ​ലും പ​ണ്ഡി​ത​നു​മാ​യി​രു​ന്ന മോ​ൺ. പീ​റ്റ​ർ തെ​ക്കേ​വി​ള​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ഗ്ര​ന്ഥ​ശാ​ല ആ​രം​ഭി​ച്ചു. രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ലൈ​ബ്ര​റി​യു​ടെ ആ​ശീ​ർ​വാ​ദം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യും ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം മു​ൻ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​നും നി​ർ​വ​ഹി​ച്ചു.
വി​കാ​രി ജ​ന​റ​ൽ വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഡോ. ​ബൈ​ജു ജൂ​ലി​യാ​ൻ, വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ‌,അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ദൈ​വ​ശാ​സ്ത്ര-​ത​ത്വ​ശാ​സ്ത്ര മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച മോ​ൺ. പീ​റ്റ​ർ തെ​ക്കേ​വി​ള​യി​ൽ റോ​മി​ൽ കാ​നോ​നി​ക നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ കൊ​ല്ല​ത്തെ ആ​ദ്യ​ത്തെ വൈ​ദി​ക​നാ​ണ്.
വി​ജ്ഞാ​ന ദാ​ഹ​വും അ​ജ​പാ​ല​ന നൈ​പു​ണ്യ​വും ഒ​ത്തി​ണ​ങ്ങി​യ പ്ര​തി​ഭാ​സ​ന്പ​ന്ന​നാ​യ ഈ ​വൈ​ദി​ക ശ്രേ​ഷ്ഠ​ന്‍റെ പേ​രി​ലു​ള്ള ഈ ​ഗ്ര​ന്ഥ​ശാ​ല​യി​ൽ ദൈ​വ​ശാ​സ്ത്രം, ബൈ​ബി​ൾ, മ​ത​ങ്ങ​ൾ, കാ​നോ​നി​ക നി​യ​മ​ങ്ങ​ൾ, ആ​രാ​ധ​നാ​ക്ര​മം എ​ന്നീ വി​ഷ​യ​ത്തി​ലെ അ​പൂ​ർ​വ ശേ​ഖ​ര​വു​മു​ണ്ട്.
വൈ​ദി​ക​ർ​ക്കും അ​ൽ​മാ​യ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഒ​ട്ട​ന​വ​ധി ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഗ്ര​ന്ഥ​ശാ​ല​യി​ൽ ല​ഭ്യ​മാ​ണ്.