കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തി
Wednesday, April 17, 2019 11:00 PM IST
കൊ​ല്ലം: രൂ​പ​ത ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ജ​യി​ലി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ദി​വ്യ​ബ​ലി​യും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തി. ജി​ല്ലാ ജ​യി​ലി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 പേ​രു​ടെ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു.
ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ പോ​ൾ, ഫാ. ​ജോ​സ​ഫ് ജോ​ണി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ജി. ​ച​ന്ദ്ര​ബാ​ബു, വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ ജോ​ർ​ജ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.