അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ ഇന്ന് പെ​സ​ഹാ ആ​ച​ര​ണം
Wednesday, April 17, 2019 11:00 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ : ക്രൈ​സ്ത​വ​ർ ഇ​ന്ന് പെ​സ​ഹ വ്യാ​ഴം ആ​ച​രി​ക്കു​ന്നു. ക്രി​സ്തു​ദേ​വ​ന്‍ ത​ന്‍റെ കു​രി​ശു മ​ര​ണ​ത്തി​ന് മു​മ്പ് 12 ശി​ഷ്യ​ന്മാ​ര്‍​ക്കു​മൊ​പ്പം അ​ന്ത്യ അ​ത്താ​ഴം ക​ഴി​ച്ച​തി​ന്‍റെ ഓ​ര്‍​മ​യി​ലാ​ണ് പെ​സ​ഹ ആ​ച​രി​ക്കു​ന്ന​ത്.
ദേ​വാ​ല​യ​ങ്ങ​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ ത​ന്നെ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ആ​രം​ഭി​ക്കും. അ​ന്ത്യ അ​ത്താ​ഴ​ത്തി​ന് മു​മ്പ് യേ​ശു ശി​ഷ്യ​ന്മാ​രു​ടെ പാ​ദം ക​ഴു​കി​യ​തി​ന്‍റെ ഓ​ര്‍​മ​യ്ക്ക് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ , പെ​സ​ഹ ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും.
ഈ ​ദി​വ​സം ഓ​രോ ഇ​ട​വ​ക​യി​ല്‍ നി​ന്നും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ന്ത്ര​ണ്ടു പേ​രു​ടെ കാ​ല്‍ ക​ഴു​കു​ന്ന ച​ട​ങ്ങാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​തി​ന് ശേ​ഷം വി​ശു​ദ്ധ കു​ര്‍​ബാ​ന ന​ട​ത്തും. ക്രി​സ്തു​വി​ന്‍റെ ശ​രീ​ര​വും ര​ക്ത​വും അ​പ്പ​വും വീ​ഞ്ഞു​മെ​ന്ന രൂ​പ​ത്തി​ല്‍ ന​ല്‍​കു​ന്ന ച​ട​ങ്ങ് തു​ട​ങ്ങി​വ​ച്ച​ത് പെ​സ​ഹ വ്യാ​ഴാ​ഴ്ച​യാ​ണ്. ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും വി​ശു​ദ്ധ​വാ​രാ​ച​ര​ണം പെ​സ​ഹ വ്യാ​ഴ​ത്തോ​ടെ കൂ​ടു​ത​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​കും.
ജി​ല്ല​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന് തി​രു​വ​ത്താ​ഴ ദി​വ്യ​ബ​ലി, പാ​ദ​ക്ഷാ​ള​ന​ക​ർ​മം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദു:​ഖ​വെ​ള്ളി​യാ​ഴ്ച്ച ദി​ന​ത്തി​ൽ ദേ​വാ​ല​യ അ​ങ്ക​ണ​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി, വ​ച​ന പ്ര​ഘോ​ഷ​ണം, കു​രി​ശാ​രാ​ധ​ന, കു​രി​ശു ചും​ബ​നം, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, പാ​സ് രൂ​പ പ്ര​ദ​ക്ഷി​ണം, ഉ​രു​ൾ​ച്ച, പാ​സ് രൂ​പ​വ​ണ​ക്കം, രാ​ത്രി ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ, 20 ന് ​രാ​ത്രി​യി​ൽ പെ​സ​ഹ പ്ര​ഘോ​ഷ​ണം, വ​ച​ന വാ​യ​ന, ഉ​യി​ർ​പ്പ് ദി​വ്യ​ബ​ലി ,പു​ത്ത​ൻ​തി​രി ആ​ശി​ർ​വാ​ദം, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, ഈ​സ്റ്റ​ർ ദി​ന​മാ​യ 21 ന് ​രാ​വി​ലെ ദി​വ്യ​ബ​ലി എ​ന്നി​യോ​ടെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം കു​റി​ക്കും.