ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണം
Wednesday, April 17, 2019 11:01 PM IST
കൊ​ല്ലം: ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ഈ​സ്റ്റ​ർ വ​രെ​യു​ള്ള വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കൊ​ല്ലം മെ​ത്രാ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വഹി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ദി​വ്യ​ബ​ലി​യും. ഇ​ക്കു​റി​യും കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ, സ​ന്യ​സ്ത പ്ര​തി​നി​ധി, കു​ട്ടി​ക​ൾ, വ​നി​ത​ക​ൾ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് കു​രി​ശി​ന്‍റെ വ​ഴി പ്ര​ദ​ക്ഷി​ണം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​യും കു​രി​ശാ​രാ​ധ​ന​യും. 20-ലെ ​ക​ർ​മ​ങ്ങ​ൾ രാ​ത്രി 10.45ന് ​ആ​രം​ഭി​ക്കും. 21ന് ​രാ​വി​ലെ 7.30ന് ​ഇം​ഗ്ലീ​ഷി​ൽ പ്ര​ഭാ​ത കു​ർ​ബാ​ന​യും ന​ട​ക്ക‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​റൊ​മാ​ൻ‌​സ് ആ​ന്‍റ​ണി അ​റി​യി​ച്ചു.