ദ​മ്പ​തി​ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ചതായി പരാതി
Wednesday, April 17, 2019 11:01 PM IST
പ​ത്ത​നാ​പു​രം: വീ​ട്ടു​മു​റ്റ​ത്ത് ഉ​ഗ്ര​ശേ​ഷി​യു​ള​ള പ​ട​ക്കം പൊ​ട്ടി​ച്ച് ദ​മ്പ​തി​ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കു​ന്നി​ക്കോ​ട് കാ​വ​ൽ​പ്പു​ര സു​ബി മ​ൻ​സി​ലി​ൽ റി​ട്ട. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ സു​ബേ​റി​ന്‍റെ (67) വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഭാ​ര്യ ആ​രി​ഫ ബീ​വി​ക്ക് (64) സാ​ര​മാ​യി പ​രി​ക്കേ​റ്റു.
അ​മി​ട്ട് അ​ട​ക്ക​മു​ള​ള പ​ട​ക്കം പൊ​ട്ടി​യു​ള​ള ശ​ബ്ദം കേ​ട്ട് ആ​രി​ഫ​യു​ടെ ചെ​വി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കഴിഞ്ഞദിവസം രാ​ത്രി 11.45 നും 12 ​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന ക​ട​യി​ൽ പ​ട​ക്കം വ​ലി​ച്ചുകെ​ട്ടി ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ഴേ​ക്കും സം​ഘം കാ​റി​ൽ ക​യ​റി പോ​യി​രു​ന്നു.
പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ആ​രി​ഫ ബീ​വി പ​റ​ഞ്ഞു. വീ​ടിന്‍റെ മ​തി​ലി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചു​വ​രെ​ഴു​താ​ൻ അ​നു​വ​ദി​ക്കാ​ഞ്ഞ​താ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ദ​മ്പ​തി​ക​ൾ പോ​ലീ​സി​ല്‍ ന​ല്കി​യ പ​രാാ​തി​യി​ല്‍ പ​റ​യു​ന്ന​ത് . ഇ​ട​തു​മു​ന്ന​ണി അ​നു​ഭാ​വി​യാ​യി​രു​ന്ന കു​ടും​ബം അ​ടു​ത്തി​ടെ​യാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ഇ​തി​ന്‍റെ വി​രോ​ധ​ത്താ​ൽ നി​ര​ന്ത​രം ത​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ആ​രി​ഫ പ​റ​ഞ്ഞു.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ കൊ​ണ്ട് ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ദ​മ്പ​തി​ക​ള്‍ പ​റ​ഞ്ഞു. കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊല്ലം: ജില്ലയില്‍ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ മെക്കാനിക് ഗ്രേഡ്-2 തസ്തികയുടെ (കാറ്റഗറി ന മ്പര്‍ 452/16) റാങ്ക് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു.