പ്ര​ള​യക്കെ​ടു​തി സ​ഹാ​യ ഫ​ണ്ട് കും​ഭ​കോ​ണ​ത്തെ പ​റ്റി രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ക്ക​ണം: എം.എ.ബേബി
Thursday, April 18, 2019 11:42 PM IST
കൊ​ല്ലം: കെ​പി​സി​സി ന​ട​ത്തി​യ പ്ര​ള​യ കെ​ടു​തി സ​ഹാ​യ ഫ​ണ്ട് കും​ഭ​കോ​ണ​ത്തെ പ​റ്റി കോൺഗ്രസ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ക്ക​ണമെന്ന് സി​പിഎം പോ​ളി​റ്റ് ബ്യു​റോ അം​ഗം എം.​എ. ബേ​ബി ആ​വ​ശ്യ​പ്പെ​ട്ടു .

പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​യി​രം വീ​ട് കെപി​സി​സി നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഫ​ണ്ട് സം​ഭ​രി​ച്ചു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് അ​ന്പത് വീ​ട് പോ​ലും ന​ൽ​കി​യി​ല്ല. ഗു​ണ​ഭോ​ക​താ​ക്ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​മി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​ൺ​ഗ്രസു​കാ​ർ ശേ​ഖ​രി​ച്ച തു​ക ന​ല്കി​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട് . പ്ര​ള​യം വി​റ്റ് കാ​ശു​ണ്ടാ​ക്കു​ക​യും അ​ത് കീ​ശ​യി​ലാ​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ ജീ​ർ​ണ മു​ഖം ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ വ​ന്നു ലോ​ക സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന രാ​ഹു​ലി​ന്, സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ വ​ൻ ത​ട്ടി​പ്പി​നെ പ​റ്റി അ​ന്വേ​ഷി​ക്കാ​നും വി​ശ​ദീ​ക​ര​ണം ന​ല്കു​വാ​നു​മു​ള്ള പ്രേ​ത്യേ​ക ബാ​ധ്യ​ത ഉ​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ച​വ​റ​യി​ൽ എ​ൽഡി​എ​ഫ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്രസംഗിക്കുകയായിരുന്നു ബേ​ബി .

നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ കേ​ര​ള​ത്തെ പ്രാ​പ്ത​മാ​ക്കി​യ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ക​രു​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് 14057 വീ​ടു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണം എ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. 1390 വീ​ടു​ക​ൾ നി​ർ​മി​ച്ചു, 2572 വീ​ടു​ക​ളു​ടെ പ​ണി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ് . മ​റ്റ് 8576 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ് . പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന 1100 പേ​ർ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും പു​രോ​ഗ​മി​ക്കു​ന്നു .

വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് നാ​ല് ല​ക്ഷം രൂ​പ​യും വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ​യും ന​ൽ​കു​ന്നു. ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ൾ ന​ന്നാ​ക്കാ​ൻ 1272 കോ​ടി രൂ​പ സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി ശേ​ഖ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ ക​ണ്ണ് തു​റ​ന്നു കാ​ണേ​ണ്ട​താ​ണ് ഇ​തെ​ല്ലാ​മെ​ന്നു ബേ​ബി ചൂ​ണ്ടി കാ​ട്ടി.

എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ വി​ജ​യ​ം ത​ട​യാ​ൻ പ്രേ​മ​ച​ന്ദ്ര​ന് വേ​ണ്ടി ബിജെ​പി​യു​മാ​യി യു​ഡി​എ​ഫ് ന​ട​ത്തി​യ വോ​ട്ടു ക​ച്ച​വ​ടം ബി​ജെ​പി.​യി​ൽ ത​ന്നെ ക​ലാ​പ​മാ​യി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സേ​വ് ഫോ​റം കൊ​ല്ല​ത്ത് ഉ​ണ്ടാ​ക്കു​ക​യും ബി​ജെ​പി. പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്ത​ത് ടി.​വി ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ക​യാ​ണ് . ഇ​തേ​പ്പ​റ്റി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ അ​ച്ച​ട​ക്ക ലം​ഘ​നം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തും എ​ന്നാ​ണ് ജി​ല്ലാ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ബി​ജെ​പി വോ​ട്ട് യുഡി​എ​ഫിന് ​ചെ​യ്യു​ന്ന​താ​ണോ ബി​ജെ​പിയു​ടെ അ​ച്ച​ട​ക്കം എ​ന്ന് ബേ​ബി ചോ​ദി​ച്ചു .