ചവറയുടെ സ്നേഹം ഏറ്റുവാങ്ങി പ്രേമചന്ദ്രന്‍റെ പൊതുസ്വീകരണപരിപാടി അവസാനിച്ചു
Thursday, April 18, 2019 11:42 PM IST
ച​വ​റ: ച​വ​റ​യു​ടെ മ​ക​നാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ പൊ​തു​സ്വീ​ക​ര​ണ​പ​രി​പാ​ടി ച​വ​റ​യു​ടെ സ്നേ​ഹാ​ദ​ര​വേ​റ്റു​വാ​ങ്ങി അ​വ​സാ​നി​ച്ചു. എ​ന്നും ച​വ​റ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ. എ​ത്ര​പ​റ​ഞ്ഞാ​ലും തീ​രാ​ത്ത ബ​ന്ധ​ങ്ങ​ളും ക​ട​പ്പാ​ടു​ക​ളും തീ​രാ​ത്ത ച​വ​റ​യു​ടെ മ​ണ്ണി​ൽ നി​ന്നു​ത​ന്നെ പൊ​തു​സ്വീ​ക​ര​ണ​പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് യുഡിഎ​ഫ് പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ന്ന​ത്.

രാ​വി​ലെ എട്ടിന് ​ക​രി​ത്തു​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ച​ര​ണ​പ​രി​പാ​ടി കു​ള​ങ്ങ​ര​ഭാ​ഗം, കോ​വി​ൽ​ത്തോ​ട്ടം, കൊ​റ്റ​ൻ​കു​ള​ങ്ങ​ര, പു​തു​ക്കാ​ട്, ഭ​ര​ണി​ക്കാ​വ്, സൊ​സൈ​റ്റി​മു​ക്ക്, കൊ​ട്ടു​കാ​ട് എ​ന്ന​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​യോ​ടെ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ മ​ങ്ങാ​ട്, പേ​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

മു​ൻ​മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണ്‍, ച​വ​റ അ​ര​വി, നാ​രാ​യ​ണ​പി​ള്ള, അ​ജ​യ​ൻ ഗാ​ന്ധി​ത്ത​റ, മ​നോ​ഹ​ര​ൻ, എ​സ്. ലാ​ലു, ച​വ​റ ഹ​രീ​ഷ്കു​മാ​ർ, ഡി. ​സു​നി​ൽ​കു​മാ​ർ, ച​ന്ദ്ര​ബാ​ബു, ന​ന്ദ​കു​മാ​ർ, ശ​ങ്ക​ര​പി​ള്ള, ശോ​ഭ, ല​ളി​ത എ​ന്നി​വ​ർ സ്ഥാ​നാ​ർഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഫാ​ക്ട​റി സ​ന്ദ​ർ​ശ​നം
അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

കൊല്ലം: സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​വി​ധ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ക്കും. തെ​റ്റി​ക്കു​ഴി, കാ​രം​കോ​ട്, പാ​രി​പ്പ​ള്ളി, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​ന​പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.