യുവാവിന് സൂര്യാതാപം ഏറ്റു
Thursday, April 18, 2019 11:42 PM IST
ച​വ​റ: തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യി വ​ന്ന യു​വാ​വി​ന് സൂ​ര്യാ​താ​പം ഏ​റ്റു.​തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല അ​ഞ്ജ​ലി ഭ​വ​ന​ിൽ ര​ഞ്ജി​ത്തി​നാ​ണ് (36) സൂ​ര്യാ​താ​പം ഏ​റ്റ​ത്.​ ബു​ധ​നാ​ഴ്ച കു​ടും​ബ​ത്തോ​ടൊ​പ്പം പ​ഴ​നി​യി​ല്‍ പോ​യി വ​ന്ന​തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ള്‍ കൈ​യി​ല്‍ അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന തോ​ന്നി.​എ​ന്നാ​ല്‍ അ​ത് കാ​ര്യ​മാ​ക്കാ​തെ അ​വി​ടെ നി​ന്ന് തേ​വ​ല​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കൈ​ക്ക് വേ​ദ​ന കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വ​സ്ത്രം ഊ​രി മാ​റ്റി​യ​പ്പോ​ഴാ​ണ് സൂ​ര്യാ​താ​പം ആ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.​ ശ​ക്ത​മാ​യ ചൂ​ടേ​റ്റ് കൈ​യ്യി​ലെ തൊ​ലി പൊ​ളി​ഞ്ഞ് അ​സ​ഹ​നീയ​മാ​യ വേ​ദ​ന വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കാ​ശുപ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.