സാമൂഹ്യവിരുദ്ധർ കട കത്തിച്ചു
Thursday, April 18, 2019 11:42 PM IST
ച​വ​റ: സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തിന്‍റെ പെ​ട്ടി​ക്ക​ട ക​ത്തി​ച്ചു.​ പ​ന്മ​ന കൊ​ല്ല​ക​യി​ല്‍ ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍റെ പെ​ട്ടി​ക്ക​ട​യാ​ണ് തീ ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്.​
ഇന്നലെ പു​ല​ര്‍​ച്ചെ നാ​ലോ​ടെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ ക​ട​യി​ല്‍ നി​ന്ന് തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട പു​രു​ഷോ​ത്ത​മ​ന്‍ വെ​ള​ളം ഒ​ഴി​ച്ച് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.​ ക​ട​ക്കു​ള​ളി​ല്‍ വാ​ങ്ങി വെ​ച്ചി​രു​ന്ന അ​യ്യാ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ച​വ​യി​ല്‍​പ്പെ​ടു​ന്നു.​
നി​ര്‍ധ​ന കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട പു​രു​ഷോ​ത്ത​മ​നും ഭാ​ര്യ​യും വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​പെ​ട്ടി​ക്ക​ട കൊ​ണ്ടാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. പെ​ട്ടി​ക്ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് തകർന്നി രിക്കുന്നത്.