അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ധ്യാ​പി​ക​യ്ക്ക് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി
Thursday, April 18, 2019 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യാ​ളം അ​ധ്യാ​പി​ക മി​നി ഡാ​നി​യേ​ലി​ന് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി.
പ്ര​മോ​ഷ​ൻ ലി​സ്റ്റു​മാ​യി സ്കൂ​ളി​ലേ​ക്ക് വ​ര​വെ കൊ​ട്ടാ​ര​ക്ക​ര കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ലാ​ണ് ആ​യി​ര​ങ്ങ​ൾ​ക്ക് അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കി​യ ടീ​ച്ച​റി​ന്‍റെ വി​ട​വാ​ങ്ങ​ൽ.
എന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന മി​നി ടീ​ച്ച​റു​ടെ ഭൗ​തി​ക ശ​രീ​രം സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും തേ​ങ്ങ​ലു​ക​ൾ ഉ​യ​ർ​ന്നു.
സ്കൂ​ൾ മാ​നേ​ജ​രും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ​ധ്യ​ക്ഷ​നു​മാ​യ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്ക ബാ​വ ,എം ​എ​സ് സി ​സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. വ​ർ​ക്കി ആ​റ്റു​പു​റം, വി​കാ​രി ജ​ന​റ​ൽ മോ​ൺ.​ജ​യിം​സ് പാ​റ​വി​ള, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​അ​ല​ക്സ് ക​ള​പ്പി​ല, പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ്, ഫാ.​വി​ൽ​സ​ൻ ച​രു​വി​ള, ഫാ.​വി​ൽ​സ​ൻ ആ​ലു​വി​ള, ഫാ.​ജോ​ൺ കി​ഴ​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ കെ.​ജി.​അ​ല​ക്സ്, ഗീ​വ​ർ​ഗീ​സ്, കെ.​ഷാ​ജു​മോ​ൻ, ജോ​മി തോ​മ​സ്, ജേ​ക്ക​ബ് ജോ​ൺ, ജോ​ർ​ജ് ജേ​ക്ക​ബ്, ബി.​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.
വൈ​ദീ​ക​രും ക​ന്യാ​സ്ത്രീ​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.