പുനലൂർ സെന്‍റ് മേരീസ് കത്തീഡ്രലിൽ പെസഹാ തിരുനാൾ ആഘോഷിച്ചു
Thursday, April 18, 2019 11:42 PM IST
പുനലൂർ: സ്നേ​ഹ​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും മാ​തൃ​ക​യാ​യി യേ​ശു​ക്രി​സ്തു ത​ന്‍റെ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​യ ഓ​ർ​മ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി. ആ​ഗോ​ള ക​ത്തോലി​ക്കാ ​സ​ഭ​യു​ടെ പ​രി​ഷ്ക​രി​ച്ച നി​യ​മാ​വ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ​യും, സ്ത്രീ​ക​ളു​ടെ​യും​ രോ​ഗി​ക​ളു​ടെ​യും പാ​ദ​ങ്ങ​ൾ ക​ഴു​കി ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും ബി​സി​സി​യൂ​ണി​റ്റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ത്തി. ഇന്ന് രാ​വി​ലെ 6.30ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ​കു​രി​ശിന്‍റെ ​ഴി തു​ട​ർ​ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പീ​ഡാ​സ​ഹ​ന വാ​യ​ന, കു​രി​ശാ​രാ​ധ​ന, മു​ൾ​മു​ടി നേ​ർ​ച്ച, ക​ബ​റ​ട​ക്കം എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​മെ​ന്ന് ഇ​ട​വ വി​കാ​രി റ​വ ഡോ.​ക്രി​സ്റ്റി ജോ​സ​ഫ്, സ​ഹ​വി​കാ​രി ഫാ​. മാ​ത്യു, സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ഏ​ലി​യാ​സ്, ട്ര​ഷ​റ​ർ തോ​മ​സ് ജോ​സ​ഫ്, കോ​ഡി​നേ​റ്റ​ർ​ സെ​ബാ​സ്റ്റ്യ​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ അ​റി​യി​ച്ചു.