ഇ​ടി​മി​ന്ന​ല്‍: ജാ​ഗ്ര​ത വേ​ണമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, April 18, 2019 11:42 PM IST
കൊല്ലം: വേ​ന​ല്‍ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ടി​മി​ന്ന​ലി​ലെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു.
മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​ത വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മാ​യി​ല്ലെ​ങ്കി​ലും ഉ​ച്ച മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണം. ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്തേ​ക്ക് വി​ട​രു​ത്. മ​ഴ​ക്കാ​ര്‍ കാ​ണു​മ്പോ​ള്‍ തു​ണി​ക​ള്‍ എ​ടു​ക്കാ​ന്‍ ടെ​റ​സി​ലേ​ക്കോ പോ​കാ​നും പാ​ടി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​ക​ളി​ല്‍ ഇ​ടി​മി​ന്ന​ല്‍ ഉ​ള്ള​പ്പോ​ള്‍ പ്ര​സം​ഗം നി​റു​ത്തി മൈ​ക്ക് ഓ​ഫ് ചെ​യ്യ​ണം. ഇ​ടി​മി​ന്ന​ലെത്തു​മ്പോ​ള്‍ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച് ജ​നാ​ല​യും വാ​തി​ലും അ​ട​ച്ചി​ടു​ക​യും വേ​ണം.
ലോ​ഹ​വ​സ്തു​ക്ക​ളു​ടെ സ്പ​ര്‍​ശ​ന​മോ സാ​മീ​പ്യ​മോ ഒ​ഴി​വാ​ക്ക​ണം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കാ​നും പാ​ടി​ല്ല. വീ​ടി​നു​ള്ളി​ലെ ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ര്‍​ശി​ക്ക​രു​ത്.
ഇ​ടി​മി​ന്ന​ലു​ള്ള​പ്പോ​ള്‍ ടെ​റ​സി​ലോ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​മ്പി​ലോ ഇ​രി​ക്ക​രു​ത്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്ക​രു​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ലു​ള്ള​വ​ര്‍ തു​റ​സാ​യ സ്ഥ​ല​ത്ത് ലോ​ഹഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കാ​ത്ത രീ​തി​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യി​ട​ണം.
ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങു​വാ​നോ പ​ട്ടം പ​റ​ത്താ​നോ ശ്ര​മി​ക്ക​രു​ത്. തു​റ​സാ​യ സ്ഥ​ല​ത്ത് പാ​ദ​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ച് ത​ല കാ​ല്‍ മു​ട്ടു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ ഒ​തു​ക്കി​വ​ച്ച് ഇ​രി​ക്ക​ണം.
പ്ര​തി​രോ​ധ മാ​ര്‍​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ മി​ന്ന​ല്‍ ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ര്‍​ജ്ജ് പ്രോ​ട്ട​ക്ട​ര്‍ സ​ജ്ജ​മാ​ക്കാം.
മി​ന്ന​ലേ​റ്റാ​ല്‍ പൊ​ള്ള​ലോ കാ​ഴ്ച-​കേ​ള്‍​വി ന​ഷ്ട​മോ ഹൃ​ദ​യാ​ഘാ​ത​മോ സം​ഭ​വി​ക്കാം. പ​രു​ക്ക് ഏ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ആ​ദ്യ മു​പ്പ​ത് സെ​ക്ക​ന്‍റി​നു​ള്ളി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​ന്ന​ത് പ്ര​ധാ​ന​മാ​ണ്. വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ട​രു​ത് എ​ന്നി​വ​യാ​ണ് മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍.