വിസ്മയമായി ഇ​ള​മ​ണ്ണൂ​ർ ക്ഷേ​ത്ര​ത്തി​ലെ രു​ദ്രാ​ക്ഷ​മ​രം
Thursday, April 18, 2019 11:44 PM IST
പ​ത്ത​നാ​പു​രം : ഹി​മാ​ല​യ​സാ​നു​ക്ക​ളി​ലും കാ​ടു​ക​ളി​ലും മാ​ത്രം ക​ണ്ടുവ​രാ​റു​ള്ള രു​ദ്രാ​ക്ഷ​മ​രം ഇ​ള​മ​ണ്ണൂ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് വി​സ്മ​യ​മാ​കു​ന്നു.​
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​ത്യപൂ​ര്‍​വമാ​യി കാ​ണ​പ്പെ​ടു​ന്ന രു​ദ്രാ​ക്ഷം ജി​ല്ല​യി​ല്‍ ത​ന്നെ ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലെ ഉ​ള്ളൂ.​ ഇ​ള​മ​ണ്ണൂ​രി​ലെ കൃ​ഷി ഓ​ഫീ​സ​റാ​യി​രു​ന്ന ചേ​ന്നാ​യ​ത്ത് വീ​ട്ടി​ൽ സു​നി​ൽ 15 വ​ർ​ഷം മു​ൻ​പാ​ണ് രു​ദ്രാ​ക്ഷ​മ​ര​ത്തി​ന്‍റെ തൈ ​ഇ​വി​ടെ ന​ട്ട​ത്.
​തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി അ​തി​നെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പ​രി​പാ​ലി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ നി​റ​യെ കാ​യ്ക​ൾ ഉ​ണ്ടാ​യി.​
പാ​ക​മെ​ത്തി​യ കാ​യ്ക​ൾ ശേ​ഖ​രി​ച്ച് വൃ​ത്തി​യാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്കും സ​മീ​പ​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും ന​ൽ​കി.​ ഈ വൃ​ക്ഷ​ത്തി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന രു​ദ്രാ​ക്ഷ​ങ്ങ​ൾ ഉ​ത്സ​വ​നാ​ളു​ക​ളി​ൽ രു​ദ്രാ​ക്ഷ പ​റ​യി​ടു​ന്ന​ത് ക്ഷേ​ത്ര​ത്തി​ലെ വി​ശേ​ഷാ​ൽ വ​ഴി​പാ​ടാ​ണ്.​
ഏ​ക​മു​ഖം, ദ്വി​മു​ഖം, ച​തു​ർ​മു​ഖം തു​ട​ങ്ങി 38 വി​ധ​ത്തി​ലു​ള്ള രു​ദ്രാ​ക്ഷ​ങ്ങ​ൾ ക​ണ്ട് വ​രാ​റു​ണ്ട്.​ ഏ​ക​മു​ഖം അ​പൂ​ർ​വമാ​യി മാ​ത്ര​മേ ല​ഭ്യ​മാ​കു.​
ക്ഷേ​ത്ര​ത്തി​ലെ രു​ദ്രാ​ക്ഷ​മ​രം നേ​രി​ൽ കാ​ണു​ന്ന​തി​നും രു​ദ്രാ​ക്ഷ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മാ​യി ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ൾ എ​ത്താ​റു​ണ്ട്.
രു​ദ്രാ​ക്ഷ​മ​രം കൂ​ടാ​തെ നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​യ വൃ​ക്ഷ​ങ്ങ​ളും പ​രി​പാ​ലി​ക്കു​ന്നു​ണ്ട്.​ അ​നേ​ക​മാ​ളു​ക​ൾ രു​ദ്രാ​ക്ഷം ആ​വശ്യ​പ്പെ​ട്ട് ഇവിടെ എ​ത്താ​റു​ണ്ട്.