48 മ​ണി​ക്കൂ​ര്‍ ടെ​ലി​വി​ഷ​ന്‍ പ്ര​ചാ​ര​ണം പാ​ടി​ല്ല; അ​ച്ച​ടി മാ​ധ്യ​മ പ​ര​സ്യ​ത്തി​ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി തേ​ട​ണം
Thursday, April 18, 2019 11:44 PM IST
കൊല്ലം: വോ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തി​ന് 48 മ​ണി​ക്കൂ​ര്‍ മു​ന്‍​പ് മു​ത​ല്‍ ടെ​ലി​വി​ഷ​ന്‍, റേ​ഡി​യോ, സ​മാ​ന മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ പ്ര​ചാ​ര​ണ​മോ പ​ര​സ്യ​ങ്ങ​ളോ ന​ല്‍​കാ​ന്‍ പാ​ടി​ല്ല.
ഇ​ക്കാ​ല​യ​ള​വി​ല്‍ ന​ല്‍​കു​ന്ന അ​ച്ച​ടി മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്റ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി (എം ​സി എം ​സി) യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം.
22 നും 23 ​നും നി​ബ​ന്ധ​ന ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. പ​ര​സ്യ​ങ്ങ​ള്‍ എം ​സി എം ​സി​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു മ​ണി​വ​രെ​യാ​ണ്.
പ്ര​ചാ​ര​ണ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​ങ്ങ​ളി​ല്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വി​ധ​ത്തി​ല്‍ തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ന​ട​പ​ടി.