വോ​ട്ട്‌​സ​ന്ദേ​ശം വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലൂ​ടെ; ആ​ശം​സ​ക​ളു​മാ​യി ജി​ല്ലാ കളക്ട​ര്‍
Thursday, April 18, 2019 11:44 PM IST
കൊല്ലം: പു​തു​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള സാ​ര്‍​ഥ​ക​മാ​യ ചു​വ​ട് വ​യ്പി​ന് സ്‌​നേ​ഹാ​ശം​സ​ക​ളു​മാ​യി ജി​ല്ലാ കള​ക്ട​ര്‍. വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ​മൊ​രു​ക്കി​യാ​ണ് ഇ​ബ്രാ​ഹിം​കു​ട്ടി -ആ​രി​ഫ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നി​യാ​സ് വി​വാ​ഹ ജീ​വ​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. എന്‍റെ ഇ​ന്ത്യ, എന്‍റെ കൊ​ല്ലം ഞാ​ന്‍ വോ​ട്ട് ചെ​യ്യും, ഞാ​ന്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നോ​ടൊ​പ്പം എ​ന്നെ​ഴു​തി​യാ​ണ് ക്ഷ​ണ​ക്ക​ത്ത് ഒ​രു​ക്കി​യ​ത്. ജ​നാ​ധി​പ​ത്യ ശാ​ക്തീ​ക​ര​ണ​ത്തി​ന് ന​ല്‍​കി​യ പി​ന്തു​ണ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ആ​ശം​സ​യ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ ജി​ല്ലാ കള​ക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​ഞ്ഞു.
സ​മ്മ​തി​ദാ​നാ​വ​കാ​ശം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് പ്രേ​ര​ണ ന​ല്‍​കു​ന്ന​തി​നാ​യി ന​ട​ത്തി​യ ചു​വ​ടു​വ​യ്പ്പി​ന് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഭാ​ഗ​മാ​യ സ്വീ​പ് ത​യ്യാ​റാ​ക്കി​യ ഉ​പ​ഹാ​രം ക​ല​ക്ട​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ചു. വെ​റ്റ​മു​ക്ക് എ​ഫ് കെ ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി ​സു​ദേ​ശ​ന്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.