മോദിയെ താഴെയിറക്കുക ലക്ഷ്യം; ഇടതുപക്ഷം കാഴ്ചക്കാർ: എ. കെ. ആന്‍റണി
Thursday, April 18, 2019 11:44 PM IST
കൊ​ല്ലം: മോ​ദി​യെ താ​ഴ​യി​റ​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ബിജെ​പി​യും കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ക​ക്ഷി​ക​ളും ത​മ്മി​ലാ​ണു മ​ത്സ​ര​മെ​ന്നും ഇ​ട​തു​പ​ക്ഷം കാ​ഴ്ച​ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്നും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കൊ​ല്ലം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജ​ന​വി​ധി-2019 സം​വാ​ദ​ത്തി​ല്‍ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ര്‍​എ​സ്എ​സ് നി​യ​ന്ത്രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ പാ​ടി​ല്ല. വ​ര്‍​ഗീ​യ​ത വ​ള​ര്‍​ത്തി ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക​യെ​ന്ന ആ​ശ​യ​മാ​ണ് ആ​ര്‍​എ​സ്എ​സ് ന​ട​പ്പാ​ക്കു​ന്ന​ത്. മോ​ഡി ദേ​ശീ​യ മൂ​ല്യ​ങ്ങ​ളി​ല്‍ വെ​ള്ളം ചേ​ര്‍​ത്തു. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ര്‍​ത്തു.
സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പോ​കു​ന്ന​ത് കോ​ര്‍​പ്പ​റേ​റ്റ് കു​ടും​ബ​ങ്ങ​ളി​ലേ​ക്കാ​ണ്. ആ​ചാ​ര​സം​ര​ക്ഷ​ണ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് 144 പ്ര​ഖ്യാ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നി​ട്ട് ആ​ര്‍​എ​സ്എ​സു​കാ​രെ ഇ​റ​ക്കി ക​ലാ​പ​വും ഉ​ണ്ടാ​ക്കി. ഈ ​വി​ഷ​യ​ത്തി​ല്‍ ദീ​ര്‍​ഘ​നി​ദ്ര​ക്കു ശേ​ഷം ഉ​ണ​ര്‍​ന്നു​വ​ന്ന കും​ഭ​ക​ര്‍​ണ​നെ പോ​ലെ​യാ​ണ് ന​രേ​ന്ദ്ര​മോ​ദി. ശ​ബ​രി​മ​ല കേ​സി​ല്‍ വാ​ദം ന​ട​ക്കു​മ്പോ​ള്‍ മോ​ദി എ​വി​ടെ ആ​യി​രു​ന്നു. വി​ധി വ​ന്ന​തി​ന് ശേ​ഷ​വും എ​വി​ടെ ആ​യി​രു​ന്നു.
വി​ശ്വാ​സ പ്ര​ശ്‌​നം നാ​ട്ടി​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കാ​ന്‍ കാ​ര​ണം ര​ണ്ടു​പേ​രാ​ണ്. ഉ​റ​ക്കം ന​ടി​ച്ച പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും എ​ടു​ത്തു ചാ​ടി ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​ണ്. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ പി​ണ​റാ​യി പ​ക്വ​ത കാ​ണി​ച്ചി​ല്ല.
കേ​ര​ള​ത്തെ ര​ണ്ടാ​ക്കി​യ​ത് പി​ണ​റാ​യി​യും മോ​ദി​യും ചേ​ര്‍​ന്നാ​ണ്. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പി​ണ​റാ​യി​ക്ക് സ​മ​നി​ല തെ​റ്റി. ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​പ്പോ​ള്‍ ക​ണ്ട​ക​ശ​നി​യാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷം തോ​റ്റാ​ല്‍ പി​ണ​റാ​യി​യു​ടെ അ​ഹ​ങ്കാ​രം കു​റ​യു​മെ​ന്നും എ.​കെ. ആന്‍റ​ണി പ​റ​ഞ്ഞു.