പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു
Saturday, April 20, 2019 10:55 PM IST
പുനലൂർ: പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ യേ​ശു​ക്രി​സ്തു​വി​ന്‍റെ ത്യാ​ഗ​ത്തി​ന്‍റെ യും സ​ഹ​ന​ത്തി​ന്‍റേയും ഓ​ർ​മ അ​നു​സ്മ​രി​ച്ചു ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു.

പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.സി​ൽ​വ​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച കു​രി​ശി​ന്‍റെ വ​ഴി പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ ഡോ.​ക്രി​സ്റ്റി ജോ​സ​ഫ്, സ​ഹ​വി​കാ​രി ഫാ​. മാ​ത്യു, അ​ജ​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ൾ, സി​സ്റ്റേ​ഴ്സ്, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.