സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് 23ന് ​അ​വ​ധി
Saturday, April 20, 2019 10:55 PM IST
കൊല്ലം: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് പൊ​തു തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ 23ന് ​വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. ജീ​വ​ന​ക്കാ​ര്‍​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

തിെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ കു​ടും​ബ​ശ്രീ

കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കു​ടും​ബ​ശ്രീ ന്യാ​യ​വി​ല​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ-​ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണ-​വോ​ട്ടെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ജി​ല്ല​യി​ല്‍ എ​ട്ടു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഫേ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലൂ​ടെ ചാ​യ, പ​ല​ഹാ​രം, പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് ഉ​ണ്ടാ​വു​ക.