പോ​ർ​ക്ക​ളം ഇ​ന്നു നി​ശ​ബ്ദ​മാ​കും
Saturday, April 20, 2019 10:55 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​ര​ശീ​ല വീ​ഴും. പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് മു​ന്പു​ള​ള കൊ​ട്ടി​ക്ക​യ​റ​ൽ കൊ​ഴു​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് മു​ന്ന​ണി​ക​ൾ.

നാ​ട്ടി​ട​വ​ഴി​ക​ളി​ലും ന​ഗ​ര​പാ​ത​ക​ളി​ലും അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ക​യാ​ണ്.
പാ​ര​ഡി ഗാ​ന​ങ്ങ​ളു​മാ​യി ഗാ​യ​ക​സം​ഘ​ങ്ങ​ളും അ​വ​സാ​ന റൗ​ണ്ട് നാ​ട്ചു​റ്റു​ന്നു. തെ​രു​വ് നാ​ട​ക​ങ്ങ​ളും ക​ലാ​ജാ​ഥ​യും ഒ​ക്കെ ക​വ​ല​ക​ൾ തോ​റും അ​ര​ങ്ങേ​റു​ന്നു. വേ​ന​ൽ ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​വും അ​വ​സാ​ന നി​മി​ഷ​ത്തി​ലും പു​രോ​ഗ​മി​ക​കു​ക​യാ​ണ്. ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന വേ​ന​ൽ മ​ഴ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ആ​വേ​ശ​ത്തെ ഒ​ട്ടും ത​ണു​പ്പി​ച്ചി​ട്ടു​മി​ല്ല.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തെ ക​ലാ​ശ​ക്കൊ​ട്ടെ​ന്ന പൂ​രം പൊ​ലി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും അ​ണി​യ​റ​യി​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ക​ലാ​ശ​ക്കൊ​ട്ടി​ന്‍റെ കൗ​ണ്ട്ഡൗ​ൺ തു​ട​ങ്ങി​യ​തോ​ടെ കൊ​ല്ല​ത്തെ അ​ങ്ക​ത്ത​ട്ടി​ൽ താ​പ​നി​ല അ​നു​നി​മി​ഷം ഉ​യ​ർ​ന്ന് പൊ​ങ്ങു​ക​യാ​ണ്. ആ​ര​വ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ നാ​ൽ​ക്ക​വ​ല​ക​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​യി​ര​ങ്ങ​ളെ​ത്തും.

കൊ​ടി​യും കൊ​ട്ടും പെ​രു​ന്പ​റ​യു​മാ​യി എ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ക​രു​ത്തു​കാ​ട്ടി പ​ര​സ്പ​രം പോ​ർ​വി​ളി ന​ട​ത്തും. സ​മ​യ​സൂ​ചി​ക​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചാ​കു​ന്പോ​ൾ എ​ല്ലാം അ​തി​വേ​ഗം കെ​ട്ട​ട​ങ്ങും. പി​ന്നീ​ടു​ള്ള​ത് നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണെ​ങ്കി​ലും മു​ന്ന​ണി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത വി​ല​പ്പെ​ട്ട മ​ണി​ക്കൂ​റു​ക​ളാ​ണ്.

ഓ​രോ നി​മി​ഷ​വും ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണ്ട സ​മ​യം കൂ​ടി​യാ​ണി​ത്. അ​ടി​യൊ​ഴു​ക്കു​ക​ൾ അ​ട​ക്കം എ​ന്തും ഈ ​മ​ണി​ക്കൂ​റു​ക​ളി​ൽ സം​ഭ​വി​ക്കാം. അ​തി​ന് ത​ട​യി​ടാ​ൻ ഉ​റ​ക്കം പോ​ലും ഉ​പേ​ക്ഷി​ച്ച് പ്ര​വ​ർ​ത്ത​ക​ർ കാ​ത്തി​രി​ക്കു​ന്ന ദി​വ​സം കൂ​ടി​യാ​ണ് നാ​ള​ത്തേ​ത്.

പ്ര​ചാ​ര​ണ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ​ക്കും അ​പ്പു​റം ഹാ​സ്യ​വും ആ​ക്ഷേ​പ​ഹാ​സ്യ​വു​മൊ​ക്കെ ഫേ​സ്ബു​ക്കി​ലും വാ​ട്സ് ആ​പ്പി​ലു​മ​ട​ക്കം ട്രോ​ളു​ക​ളാ​യി നി​റ​ഞ്ഞു​നി​ന്നു.

അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​തി​രു​ക​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. വോ​ട്ട് ക​ച്ച​വ​ട​ത്തി​ന് ബി​ജെ​പി നേ​താ​ക​ക​ളു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധാ​ര​ണ​യി​ൽ എ​ത്തി​യെ​ന്നാ​യി​രു​ന്നു ഇ​ട​ത് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം.

പ​ണം കൊ​ടു​ത്ത് എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ വാ​ങ്ങു​ന്ന​താ​യി യു​ഡി​എ​ഫും തി​രി​ച്ച​ടി​ച്ചു. മാ​ത്ര​മ​ല്ല ബി​ജെ​പി​ക്കാ​യി വോ​ട്ട് പി​ടി​ക്കു​ന്ന​ത സി​പി​എ​മ്മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ത​നി​ക്ക് വേ​ണ്ടി വോ​ട്ട് കാ​ൻ​വാ​സ് ചെ​യ്യു​ന്ന​ത് സി​പി​എം നേ​താ​വാ​ണെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​വി.​സാ​ബു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ കൂ​ടി വ​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നീ​ലാ​കാ​ശ​ത്തി​ൽ കാ​റും കോ​ളും നി​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ൾ ഒ​ന്നും കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യി​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ മു​ന്ന​ണി​ക​ൾ​ക്ക് ത​ത്ക്കാ​ലം ആ​ശ്വ​സി​ക്കാം. വോ​ട്ടെ​ണ്ണ​ലി​നു​ശേ​ഷം ഏ​ത് കോ​ണി​ൽ നി​ന്നും ഇ​തി​ന്‍റെ പ്ര​ക​ന്പ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രും​മു​ന്പേ ത​ന്നെ കൊ​ല്ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ ആ​ർ​എ​സ്പി പ​ര​സ്യ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. അ​ന്നു​മു​ത​ലേ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി​ട്ട​ല്ലെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യു​ണ്ടാ​യി.

മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്ന അം​ഗീ​കാ​ര​ത്തി​ന് പ്രേ​മ​ച​ന്ദ്ര​ന് ഏ​റെ പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്തു. ഒ​പ്പം വി​ക​സ​ന നേ​ട്ട​ങ്ങ​ളും ജ​ന​സ​മ​ക്ഷം ച​ർ​ച്ച​യ്ക്ക് വ​ച്ച് അ​ദ്ദേ​ഹം പ്ര​ചാ​ര​ണ രം​ഗ​ത്ത് തു​ട​ക്ക​ത്തി​ൽ‌ അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റു​ക​യും ചെ​യ്തു.

എ​തി​രാ​ളി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ത​ന്നെ​യെ​ന്ന് സി​പി​എം തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ അ​ൽ​പ്പം വൈ​കി. പി​ന്നെ​യെ​ല്ലാം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ പു​രോ​ഗ​മി​ച്ച​ത്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം എ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫും എ​ൽ‌​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം എ​ത്തി. അ​വ​സാ​ന നി​മി​ഷം വ​രെ​യും ഇ​ത് തു​ട​ർ​ന്നു.

അ​ട​വു​ക​ളും അ​ട​വു​ന​യ​ങ്ങ​ളും എ​ന്തൊ​ക്കെ പു​റ​ത്തെ​ടു​ത്താ​ലും പ്രേ​മ​ച​ന്ദ്ര​നെ ഇ​ക്കു​റി തോ​ൽ​പ്പി​ച്ചേ മ​തി​യാ​കൂ എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫും പ്ര​ത്യേ​കി​ച്ച് സി​പി​എ​മ്മും. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പി​ഴ​വ് ഉ​ണ്ടാ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ കൊ​ല്ല​ത്ത് നി​ര​വ​ധി ത​വ​ണ എ​ത്തി നേ​താ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബൂ​ത്തു​ത​ല​ത്തി​ൽ നി​ന്ന് വ​രു​ന്ന ക​ണ​ക്കു​ക​ളി​ൽ കാ​ര​യ​മാ​യ പി​ശ​കു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​റ​പ്പ് എ​ന്ന മു​ന്ന​റി​യി​പ്പും ഉ​ണ്ടാ​യി. മ​ന്ത്രി തോ​മ​സ് ഐ​സ​ക് കൊ​ല്ല​ത്ത് ക്യാ​ന്പ് ചെ​യ്താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി കെ.​വി.​സാ​ബു പ്ര​ചാ​ര​ണ രം​ഗ​ത്ത് അ​ൽ​പ്പം വൈ​കി​യാ​ണ് സ​ജീ​വ​മാ​യ​തെ​ങ്കി​ലും ലാ​സ്റ്റ് ലാ​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഒ​പ്പ​മെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം.

മ​ണ്ഡ​ല​ത്തി​ന് സു​പ​രി​ച​ത​ന​ല്ലെ​ന്നും ദു​ർ​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി എ​ന്നൊ​ക്കെ സാ​ബു​വി​നെ​തി​രേ പ​ല കോ​ണി​ൽ നി​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ക്കി​യ​ത് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യും ജി​ല്ല​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളും.

വോ​ട്ടെ​ടു​പ്പ് 23ന് ​രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യാ​ൽ ക​ർ​ശ​ന​മാ​യി നേ​രി​ടാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.