തെര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​കുന്ന​ത് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക്
Saturday, April 20, 2019 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര: പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ദി​ശ നി​ർ​ണയി​ക്കു​ന്ന​താ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ത് നി​ർ​ണാ​യ​ക​മാ​കു​ന്ന​ത് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​ക്കും അ​ദ്ദേ​ഹത്തി​ന്‍റെ പാ​ർ​ട്ടി​യാ​യ കേ​ര​ളാ കോ​ൺ​ബ്രി)​ക്കു​മാ​യി​രി​ക്കും. മു​ന്ന​ണി മാ​റ്റ​ത്തി​ന്‍റെ ഗു​ണ ദോ​ഷ​ങ്ങ​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കും പി​ള്ള​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​തെര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ പ​രാ​ജ​യ​ങ്ങ​ൾ.
പ​തി​റ്റാ​ണ്ടു​ക​ളോ​ളം യു​ഡിഎ​ഫിൽ ​അ​ടി​യു​റ​ച്ചു നി​ന്നി​രു​ന്ന പി​ള്ള​യും പാ​ർ​ട്ടി​യും ക​ഴി​ഞ്ഞ അ​സം​ബ്ലി തെര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പാ​ണ് യു​ഡിഎ​ഫ് വി​ട്ട് എ​ൽഡിഎ​ഫിലെ​ത്തി​യ​ത്. സ്വ​ന്തം ത​ട്ട​ക​മാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ൽ ത​ന്നെ ത​റ​പ​റ്റി​ച്ച ഐ​ഷാ പോ​റ്റി​ക്കു വേ​ണ്ടി പി​ള്ള പ്ര​ച​ര​ണ രം​ഗ​ത്ത് സ​ജീ​വ​വു​മാ​യി​രു​ന്നു. ആ ​തെര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഐഷാ പോ​റ്റി വി​ജ​യി​ച്ച​ത്. പ​ക്ഷേ ആ ​തെര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ പി​ള്ള​യു​ടെ ശ​ക്തി തെ​ളി​യി​ക്കേ​ണ്ടു​ന്ന അ​ഭി​മാ​ന തെര​ഞ്ഞെ​ടു​പ്പാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്.
കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു​ള്ള വി​യോ​ജി​പ്പി​നേ​ക്കാ​ളു​പ​രി പി​ള്ള​ യുഡിഎ​ഫ് വി​ടാ​നു​ള്ള കാ​ര​ണം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നോ​ടു​ള്ള അ​തൃ​പ്തി​യും അ​ക​ൽ​ച്ച​യു​മാ​ണ്. ത​ന്‍റെ ത​ണ​ലി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി വി​ജ​യി​ച്ച കൊ​ടി​ക്കു​ന്നി​ൽ ത​ന്നെ​ക്കാ​ൾ വ​ള​രു​ക​യും ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പി​ള്ള പ​രി​ഭ​വി​ച്ചി​ട്ടു​ണ്ട്. കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ചി​ല പ്ര​സ്താ​വ​ന​ക​ളും നീ​ക്ക​ങ്ങ​ളും പി​ള്ള യു​ഡിഎ​ഫ് വി​ടു​ന്ന​തി​ന് ആ​ക്കം കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം എ​ന്നും പി​ള്ള​ക്ക് കീ​ഴ്പ്പെ​ട്ടാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഉ​യ​ർ​ച്ച​യോ​ടെ അ​ത് ന​ഷ്ട​മാ​വു​ക​യും ചെ​യ്തു.
അ​സം​ബ്ലി തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ൽഡിഎ​ഫ് വി​ജ​യി​ക്കു​മെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യുഡിഎ​ഫിനാ​ണ് ഇ​വി​ടെ മു​ൻ​തൂ​ക്കം ല​ഭി​ക്കു​ക.​ ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പി​ലും 5,000 വോ​ട്ടി​നു മു​ന്നി​ലാ​യി​രു​ന്നു കൊ​ടി​ക്കു​ന്നി​ൽ. പി​ള്ള​യു​ടെ സ്വാ​ധീ​ന​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന​ത്.​ ഇ​തി​ന്‍റെ സ​ത്യ​സ​ന്ധ​ത ഈ ​തെര​ഞ്ഞെ​ടു​പ്പി​ൽ തെ​ളി​യി​ക്കേ​ണ്ടിവ​രും പി​ള്ള​ക്ക്.
പി​ള്ളയ്​ക്കും പാ​ർ​ട്ടി​ക്കും വേ​രോ​ട്ട​മു​ള്ള ജി​ല്ല​യാ​ണ് കൊ​ല്ലം ജി​ല്ല​യി​ൽ​പ്പെ​ട്ട ര​ണ്ടു പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളും ഈ ​തെര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് വ്യ​ക്ത​മാ​ക്ക​പ്പെ​ട​ണം. മാ​വേ​ലി​ക്ക​ര​യി​ൽ പ്ര​ത്യേ​കി​ച്ചും. കേ​ര​ളാ കോ​ൺ (ബി) ​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ പ​ത്ത​നാ​പു​ര​വും കൊ​ട്ടാ​ര​ക്ക​ര​യും ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. ത​ന്‍റെ ബ​ദ്ധ​വൈ​രി​യാ​യ കൊ​ടി​ക്കു​ന്നി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന ഏ​ക ല​ക്ഷ്യ​ത്തോ​ടെ പ​ട ന​യി​ക്കു​ന്ന പി​ള്ള​ക്ക് അ​തി​ന് ക​ഴി​യു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​റി​ച്ചാ​യാ​ൽ അ​ത് പി​ള്ള​ക്ക് കി​ട്ടു​ന്ന ക​ന​ത്ത പ്ര​ഹ​ര​വു​മാ​യി​രി​ക്കും. ഈ ​തി​രി​ച്ച​റി​വ് പി​ള്ള​ക്കു​മു​ണ്ട്.​ ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ അ​വ​ഗ​ണി​ച്ച് പ്ര​ചാ​ര​ണ തി​ര​ക്കി​ലാ​ണ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​വ​ൻ മ​രം.