വാ​ഹ​ന​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്ക്കാ​രം ന​ട​ത്തി
Saturday, April 20, 2019 10:55 PM IST
ച​വ​റ : വ്യ​ത്യ​സ്ത വാ​ഹ​ന​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്ക്കാ​രം ന​ട​ന്നു. കെഎ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വും ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റേയും സം​സ്ക്കാ​ര​മാ​ണ് ന​ട​ന്ന​ത്.
ച​വ​റ ത​ട്ടാ​ശേരി ല​ക്ഷ്മി ഭ​വ​ന​ത്തി​ൽ (ക​ണി​യാ​ന്‍റ കി​ഴ​ക്ക​തി​ൽ) വാ​സു​ദേ​വ​ൻ പി​ള്ള ത​ങ്ക​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു ( 27 ) വാ​ണ് ബ​സി​ടി​ച്ച് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ​യി​ൽ ആ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും കൊ​ല്ല​ത്ത് നി​ന്നും വീ​ട്ടി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ഷ്ണു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
സ​ഹോ​ദ​രി : ആ​തി​ര (കി​ങ്ങി​ണി). നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് പ​ന്മ​ന വി​നേ​ഷ് ഭ​വ​ന​ത്തി​ല്‍ വി​ന​യച​ന്ദ്ര​നാ​ണ് (59) മ​രി​ച്ച​ത്. ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​ക്ക് പ​ടി​ഞ്ഞാ​റ് വ​ശ​ത്തു​ള​ള ഓ​ലം തു​രു​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.​ എ​തി​രെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബൈ​ക്ക് വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ വി​ന​യച​ന്ദ്ര​നെ സ​മീ​പ​ത്തു​ള​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.​ ഭാ​ര്യ ശ​കു​ന്ത​ള. മ​ക്ക​ള്‍: വി​നേ​ഷ്, വി​നീ​ത. മ​രു​മ​ക്ക​ള്‍: ര​മ്യ, ര​തീ​ഷ്.