പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്; ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്ന​ണി​ക​ള്‍
Saturday, April 20, 2019 10:55 PM IST
പ​ത്ത​നാ​പു​രം:​ പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്;​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്ന​ണി​ക​ള്‍.​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ല്‍ മു​മ്പി​ലെ​ത്തി​യ​ത്തി​യെ​ന്ന വി​ശ്വാ​സം മു​ന്ന​ണി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​മു​ണ്ട്.​ ആ​ദ്യം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​വും, പ്ര​ച​ര​ണ​വും ആ​രം​ഭി​ച്ച​തും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ്.​
ചി​റ്റ​യം പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​രു റൗ​ണ്ട് മ​ണ്ഡ​ല​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴാ​ണ് എ​ഐ​സി​സി​യു​ടെ സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന​ത്.​ എ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ​വു​ര ആ​വ​ശ്യ​മി​ല്ലാ​ത്ത കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് സ്ഥാ​നാ​ർഥി ആ​യ​തോ​ടെ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യും ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി.​ ഏ​റെ വൈ​കി​യാ​ണ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന​ത്.​ത​ഴ​വ സ​ഹ​ദേ​വ​ന്‍ സ്ഥാ​നാ​ര്‍​ഥി ആ​യ​തോ​ടെ എ​ന്‍​ഡി​എ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും സ​ജീ​വ​മാ​യി.
റോ​ഡ് ഷോ​ക​ളും, ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ളും,സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും ക​ളം നി​റ​ഞ്ഞ​തോ​ടെ രം​ഗം കൊ​ഴു​ത്തു.​
ഇ​തി​നി​ടെ സം​സ്ഥാ​ന ദേ​ശീ​യ നേ​താ​ക്ക​ളെ എ​ത്തി​ച്ച് പ​ര​മാ​വ​ധി വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​യി.​ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​ത്ത​നാ​പു​ര​ത്തെ​ത്തി​ച്ച് യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യ എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി​യെ​ങ്കി​ലും കാ​നം രാ​ജേ​ന്ദ്ര​നെ​യും,മ​ന്ത്രി​മാ​രെ​യു​മെ​ത്തി​ച്ച് റോ​ഡ് ഷോ ​ന​ട​ത്തി എ​ല്‍​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി.​
ഇ​തി​നി​ടെ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍​ക​ണ്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും വോ​ട്ടു​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. പ്ര​ച​ര​ണ​ങ്ങ​ളും അ​വ​സാ​നി​ച്ച​തോ​ടെ റോ​ഡ് ഷോ.​ വോ​ട്ടു​റ​പ്പി​ച്ച് വി​ജ​യ​മു​റ​പ്പി​ക്കാ​ന്‍ ഇ​ട​തു​വ​ല​തു​മു​ന്ന​ണി​ക​ളും പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ സം​ഭ​രി​ച്ച് നി​ല മെ​ച്ച​പ്പെ​ടു​ത്താ​ന്‍ എ​ന്‍​ഡി​എ​യും ശ​ക്ത​മാ​യി രം​ഗ​ത്തു​ള്ള​പ്പോ​ള്‍ അവ​സാ​ന ഘ​ട്ട​ത്തി​ലും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ത്സ​രം തീ​പാ​റു​ക​യാ​ണ്.