കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സ്നേ​ഹ​ക്ക​ട​ൽ തീ​ർ​ത്ത് കെ.​വി.​സാ​ബു
Saturday, April 20, 2019 10:56 PM IST
പു​ന​ലൂ​ർ: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൻഡിഎ സ്ഥാ​നാ​ർ​ഥി കെ.​വി.​സാ​ബു​വി​ന്‍റെ ര​ണ്ടാം ഘ​ട്ട പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.
ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ റോ​സ് മ​ല​യി​ൽ നി​ന്നും ഇ​ന്നലെ​ രാ​വി​ലെ എട്ടിന് ​ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ന് ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും സ്റ്റേഹോ​ഷ്മ​ള സ്വീ​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം കു​ള​ത്തൂ​പ്പു​ഴ​യി​ലെ കൂ​വ​ക്കാ​ട്, ചോ​ഴി​യക്കോ​ട്, ആ​ർപി​എ​ൽ കോ​ള​നി എന്നിവിടങ്ങളിൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
തോ​ട്ടം മേ​ഖ​ല​യാ​യ തി​ങ്ക​ൾ ക​രി​ക്കം, ക​ട​മാ​ൻ​കോ​ട്, പ​ത്ത​ടി, എ​രൂ​ർ വ​ഴി ആ​ലം​ഞ്ചേ​രി​യി​ൽ വി​ശ്ര​മ​ത്തി​ന് ശേ​ഷം അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​റ​യ്ക്ക​ൽ, വ​ഴി ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ആ​യൂ​രി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.
പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ൽ ജി​ല്ലാ നേ​താ​ക്ക​ളാ​യ നെ​ടു​മ്പ​ന ഓ​മ​ന​ക്കു​ട്ട​ൻ, ച​വ​റ ഹ​രി, സു​ഭാ​ഷ് പ​ട്ടാ​ഴി, ആ​ലം​ഞ്ചേ​രി ജ​യ​ച​ന്ദ്ര​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മേ​ഷ് ബാ​ബു, പി.​ബാ​ന​ർ​ജി, സോ​മ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.