പ്ര​ചാ​ര​ണ മാ​മാ​ങ്കം കൊ​ടിയി​റ​ങ്ങി
Sunday, April 21, 2019 10:48 PM IST
കൊ​ല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ ആ​വേ​ശ്വോ​ജ്വ​ല സ​മാ​പ​നം. ഇ​ന്ന​ലെ വൈ​​കു​ന്നേ​രം ജി​ല്ലാ ആ​സ്ഥാ​ന​മാ​യ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. മു​ന്ന​ണി​ക​ളു​ടെ ശ​ക്തി പ്ര​ക​ട​ന​ത്തി​ന്‍റെ വേ​ദി​യാ​യി​രു​ന്നു കൊ​ട്ടി​ക​ലാ​ശം.

അ​തു​കൊ​ണ്ടു​ത​ന്നെ മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന
​ലെ ഉ​ച്ച​മു​ത​ലേ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി. ആ​ദ്യം ന​ഗ​ര​ത്തി​ൽ എ​ത്തി ആ​വേ​ശം കാ​ഴ്ച​വ​ച്ച​ത് ബി​ജെ​പി പ്ര​വ​ർ‌​ത്ത​ക​രാ​യി​രു​ന്നു. അ​വ​രു​ടെ റോ​ഡ്ഷോ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്പോ​ൾ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ട​ന​മാ​യി എ​ത്തി. ഇ​തി​നി​ട​യി​ൽ ഒ​റ്റ​പ്പെ​ട്ട് എ​സ് യു​സി​ഐ​യു​ടെ​യും ഡി​എ​ച്ച്ആ​ർ​എമ്മി​ന്‍റെ​യും പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി. ചി​ല സ്വ​ത​ന്ത്ര​രും പ്ര​ചാ​ര​ണ രം​ഗ​ത്ത് ഇ​ന്ന​ലെ സ​ജീ​വ​മാ​യി​രു​ന്നു.

ചി​ന്ന​ക്ക​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും റോ​ഡ് ഷോ​ക​ളി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു. ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു റോ​ഡ്ഷോ​യി​ലെ പ്ര​ക​ട​നം.

രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ലും ഇ​ട​റോ​ഡു​ക​ളി​ലും അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. ഒ​ന്നി​ന് പി​ന്നാ​ലെ മ​റ്റൊ​ന്ന് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു മു​ന്ന​ണി​ക​ളു​ടെ പ്ര​ക​ട​നം. എ​ല്ലാ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ഗ​ര​ഹൃ​ദ​യം മാ​മാ​ങ്ക വേ​ദി​ക്ക് സ​മാ​ന​മാ​യി.

ക​ടു​ത്ത വേ​ന​ൽ ചൂ​ടി​നെ​യും അ​വ​ഗ​ണി​ച്ചു​ള്ള​താ​യി​രു​ന്നു കൊ​ട്ടി​ക്ക​ലാ​ശം. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം കാ​ണാ​നും അ​തി​ൽ പ​ങ്കു​ചേ​രാ​നും ആ​യി​ര​ങ്ങ​ളാ​ണ് ഉ​ച്ച​മു​ത​ലേ എ​ത്തി​യ​ത്.

ഒ​ന്ന​ര​മാ​സ​ത്തെ ഇ​ട​വേ​ള​ക്കി​ട​യി​ൽ മ​ണ്ഡ​ല​മാ​കെ ഉ​ഴു​ത് മ​റി​ച്ച് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കി എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ‌​ഡി​ഫ്. ഈ​സി വാ​ക്കോ​വ​ർ തു​ട​ക്കത്തി​ലെ ല​ഭി​ച്ചെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം പു​രോ​ഗ​മി​ച്ച​ത്. പ്ര​ചാ​ര​ണ പൊ​ലി​മ​യി​ൽ അ​വ​സാ​ന നി​മി​ഷം വ​രെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും എ​ല്ലാ​വ​ർ‌​ക്കും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നു എ​ന്ന നി​ഗ​ന​മ​ത്തി​ലാ​ണ് അ​വ​രു​ടെ ​നേ​തൃ​ത്വ​​വും. ജി​ല്ല​യി​ൽ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം മു​ന്ന​ണി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്നു. പ​ല​യി​ട​ത്തും കൊ​ടി​യി​റ​ക്ക​ത്തി​ന് മു​ൻ കൊ​ല്ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ൻ തി​ര​ക്കാ​യി​രു​ന്നു.

ച​വ​റ: ആ​വേ​ശ​ത്തി​ര​യി​ള​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ച​വ​റ​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം. ച​വ​റയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് , ബി​ജെ​പി മു​ന്ന​ണി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന​ത്. ആ​യി​ര​ങ്ങ​ളാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. പ​ര​സ്പ​രം മു​ദ്രാ​വാ​ക്യ​ങ്ങ​ളും പോ​ർ​വി​ളി​ക​ളും ന​ട​ത്തി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശം ന​ൽ​കി.

തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്കല​ാശം ച​വ​റ​യി​ല്‍ വാ​നോ​ളം ഉ​യ​ര്‍​ത്തി മു​ന്ന​ണി​ക​ള്‍ ഒ​പ്പ​ത്തി​നൊ​പ്പം മ​ത്സ​രി​ച്ചു.​ രാ​വി​ലെ മു​ത​ല്‍ ത​ന്നെ എ​ല്‍ഡി​എ​ഫ്, യു​ഡിഎ​ഫ്. എ​ന്‍​ഡിഎ എ​ന്നീ മു​ന്ന​ണി​ക​ളു​ടെ വാ​ഹ​ന​ത്തി​ലു​ള​ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥിക​ൾ​ക്ക് വോ​ട്ട​ഭ്യ​ർഥിച്ച് ക്കൊ​ണ്ടു​ള​ള പ്ര​ചാ​ര​ണം മൂ​ര്‍​ദ​ന്യാ​വ​സ്ഥ​യി​ലെ​ത്തി.​

ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​ട്ടി​ക്ക​ലാ​ശം ഇ​ട​പ്പ​ള​ളി​ക്കോ​ട്ട, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, കൊ​ട്ടു​കാ​ട്, ശ​ക്തി​കു​ള​ങ്ങ​ര, ച​വ​റ ബ​സ്റ്റാ​ന്‍​ഡി​ലു​മാ​യി​രു​ന്നു.​ കൊ​ടി​ക​ള്‍ വാ​നോ​ളം ഉ​യ​ര്‍​ത്തി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും അ​ണി​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥിയു​ടെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

വൈ​കുന്നേരം നാലോടെ ദേ​ശീ​യ​പാ​ത വ​ഴി ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ മു​ന്ന​ണി​ക​ളി​ലെ അ​ണി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും ബൈ​ക്കി​ല്‍ കൊ​ടി വെ​ച്ച് റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു.​ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ട​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി പോ​ലീ​സി​നെ പ​ല​യി​ട​ത്തും വി​ന്യ​സി​ച്ചി​രു​ന്നു. കൊട്ടിക്കലാശം കാണാൻ നിരവധിപേർ വഴികളിൽ തടിച്ചുകൂടിയിരുന്നു.

പ​ത്ത​നാ​പു​രം:​ വേ​ന​ലി​ലും ആ​വേ​ശം ചോ​രാ​തെ ക​ലാ​ശ​ക്കൊ​ട്ട്.​ ഉ​ച്ച​ കഴിഞ്ഞ് രണ്ടോടെ ത​ന്നെ ന​ഗ​ര​ഹൃ​ദ​യം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ക്കി​യി​രു​ന്നു. ഉ​ച്ചകഴി​ഞ്ഞ് എ​ത്തി​യ മു​ന്ന​ണി​ക​ളും ചെ​റുപാ​ര്‍​ട്ടി​ക​ളും മ​ണി​ക്കൂ​റു​ളോ​ളം ന​ഗ​ര​ത്തി​ല്‍ ക​ലാ​ശ​ക്കൊട്ടിന്‍റെ പൂ​ര​പെ​രു​മ​ഴ സൃ​ഷ്ടി​ച്ചു.​ ര​ണ്ട് മു​ത​ല്‍ പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലും പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട് പാ​ത​യി​ലും അ​ണി​ക​ള്‍ എ​ത്തി.​ കൊ​ടി​ക​ളും ബാ​ന​റു​ക​ളു​മാ​യി ഇ​ട​ത്, വ​ല​ത്, എ​ന്‍​ഡി​എ മു​ന്ന​ണി​ക​ള്‍ തെ​രു​വി​ല്‍ നി​റ​ഞ്ഞു.​
ഇ​ന്ന് വ​രെ ന​ഗ​രം ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥിക​ളു​ടെ ഫ്ല​ക്സു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ല​ഭി​ഷേ​ക​വും ന​ട​ത്തി. ​ശ​ബ്ദ​കോ​ലാ​ഹ​ലം സൃ​ഷ്ടി​ച്ച് ചെ​ണ്ട​മേ​ള​വും നാ​സി​ക്ഡോ​ളും. ​ഗ​താ​ഗ​തം ത​ട​സപ്പെ​ടാ​തി​രി​ക്കാ​ന്‍ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ടു​ന്നു​ണ്ടാ​യി​രു​ന്നു.

​പ്ര​ച​ാര​ണ​മാ​മാ​ങ്കം ആ​വേ​ശ​ത്തി​ന്‍റെ പ​ര​കോ​ടി​യി​ലെ​ത്തി​യ​തോ​ടെ നേ​താ​ക്ക​ളും എ​ത്തി. ഇ​തി​നി​ടെ ബൈ​ക്ക് റാ​ലി​ക​ളും റോ​ഡ് ഷോ​ക​ളും ന​ട​ത്തി. ​നാ​ലോടെ മ​ണ്ഡ​ല​ത്തി​ലെ ചെ​റു​തും വ​ല​തു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളും ക​ലാ​ശ​ക്കൊ​ട്ടി​ലേ​ക്ക് എ​ത്തി.​ ഇ​ട​യ്ക്ക് ര​സം​കൊ​ല്ലി​യാ​യി മ​ഴ പെ​യ്തെ​ങ്കി​ലും അ​ണി​ക​ളു​ടെ ആ​വേ​ശ​ചൂ​ട് ശ​മി​ച്ചി​ല്ല.​ വ​ശ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രുന്ന ബ​സു​ക​ള്‍​ക്കും ലോ​റി​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ലും കാ​ണി​ക​ള്‍ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.​

അ​പ്പോ​ഴേ​ക്കും പ്ര​ച​ര​ണോ​ല്‍​സ​വം അ​തി​ന്‍റെ പ​ര​കോ​ടി​യി​ലെ​ത്തി​യി​രു​ന്നു.​ നാ​ല് മ​ണി​ക്കൂ​ര്‍ നേ​രം പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ല്‍ ആ​വേ​ശ​പെ​രു​മ​ഴ സൃ​ഷ്ടി​ച്ച് ആ​റോടെ അവസാനിച്ചു. തു​ട​ര്‍​ന്ന് നി​ശ​ബ്ദ​പ്ര​ച​ര​ണം തുടങ്ങി.