രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ലം കൈ​യാ​യ പ്രേ​മ​ച​ന്ദ്ര​ൻ വി​ജ​യി​ക്ക​ണം: എ.​കെ ആ​ന്‍റ​ണി
Sunday, April 21, 2019 10:48 PM IST
പു​ന​ലൂ​ർ: ഡ​ൽ​ഹി​യി​ലെ പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്ത് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ലം കൈ​യാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ 17ാം ലോ​ക്സ​ഭ​യി​ലും വി​ജ​യി​ച്ചു വ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി.
പ്രേ​മ​ച​ന്ദ്ര​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​പ​ട ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​ന്നും കൊ​ല്ല​ത്ത് വി​ല​പ്പോ​വി​ല്ലെ​ന്നും ആ ​പ​രി​പ്പ് കൊ​ല്ല​ത്ത് വേ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രേ​മ​ച​ന്ദ്ര​ൻ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ മോ​ദി​യും രാ​ഹു​ൽ ഗാ​ന്ധി​യും സോ​ണി​യാ​ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ശ്ര​ദ്ധാ​പൂ​ർ​വ​മാ​ണ് കേ​ട്ടി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഭ​ര​ണ​ത്തി​നെ​തി​രാ​യ പ്ര​ധാ​ന നീ​ക്ക​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി പ്രേ​മ​ച​ന്ദ്ര​നു​മാ​യി ചേ​ർ​ന്നാ​ണ് ചെ​യ്യു​ന്ന​ത്.
1977 ലെ ​തി​നു സ​മാ​ന​മാ​യ ഒ​രു യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ഇ​ന്ത്യ​ക്കാ​രെ ക​ണ്ണീ​ര് കു​ടി​പ്പി​ച്ച മോ​ദി​ക്കെ​തി​രെ ഒ​രു വി​കാ​രം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ഒ​പ്പം പ്രേ​മ​ച​ന്ദ്ര​നും ഉ​ണ്ടാ​ക​ണം. മു​ഹ​മ്മ​ദ് ബി​ൻ തു​ഗ്ല​ക്കി​നെ​പോ​ലെ വീ​ണ്ടു വി​ചാ​ര​മി​ല്ലാ​ത്ത എ​ടു​ത്തു​ചാ​ട്ട​കാ​ര​നാ​യ ന​രേ​ന്ദ്ര​മോ​ദി​യെ പു​റ​ത്താ​ക്കു​ന്ന​തി​നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ഴി​യ​ണം. വെ​ള്ള​ക്കാ​രു​ടെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക എ​ന്ന ന​യ​മാ​ണ് ജാ​തി​യു​ടെ​യും മ​ത​ത്തി​നെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് കൊ​ണ്ട് മോ​ദി​യും ന​ട​പ്പാ​ക്കു​ന്ന​ത്.
ജ​ന​ങ്ങ​ളു​ടെ വി​കാ​രം ഒ​പ്പി​യെ​ടു​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ ആ​ളാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ .കൊ​ല്ലം ജി​ല്ല​യി​ലെ എ​ല്ലാ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളും അ​ടു​ത്ത ത​വ​ണ യു​ഡി​എ​ഫി​ന് വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യ​ണം. ഇ​പ്പോ​ൾ ജി​ല്ല​യി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ എ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ആ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​വി​ടെ ക​ലാ​പം ഉ​ണ്ടാ​യേ​നെ. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് എ​ല്ലാ സീ​റ്റു​ക​ളും ല​ഭി​ച്ചാ​ലും പി​ണ​റാ​യി വി​ജ​യ​നെ പു​റ​ത്താ​ക്കാ​നാ​വി​ല്ല. ര​ണ്ടു വ​ർ​ഷം കൂ​ടി സ​ഹി​ച്ചേ പ​റ്റൂ.
എ​ന്നാ​ലും പ​ല്ലി​ന് ശൗ​ര്യം കു​റ​ഞ്ഞ പി​ണ​റാ​യി ആ​യി​രി​ക്കും പി​ന്നീ​ടു​ള്ള​ത്. എ​ൽ​ഡി​എഫിന്‍റെ കൊ​​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നും അ​ക്ര​മ​ത്തി​നും മ​ർ​ക്ക​ട​മു​ഷ്ടി​ക്കും അ​ഹ​ങ്കാ​ര​ത്തി​നും ധാ​ർ​ഷ്ട്യ​ത്തി​നും എ​തി​രാ​യു​ള്ള വി​ധി​യെ​ഴു​ത്ത് കൂ​ടി​യാ​ക​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്.
രാ​ഹു​ൽ​ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ഉ​ള്ള മാ​ന്യ​ത​യും കു​ലീ​ന​ത്വ​വും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​വാ​ൻ ഉ​ള്ള വൈ​ഭ​വ​വും ഒ​ക്കെ എ​ല്ലാ​വ​രും ക​ണ്ട​താ​ണ​ല്ലോ. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച​ത് കാ​ർ​ഷി​ക ക​ട​ങ്ങ​ളു​ടെ പേ​രി​ൽ ഇ​നി ഒ​രു ക​ർ​ഷ​ക​നും ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രി​ല്ലെ​ന്നാ​ണ്. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​ത് മൂ​ലം സ​മ​സ്ത മേ​ഖ​ല​യും ത​ക​ർ​ന്നു. പ​ഠി​ച്ച​വ​രും പ​ഠി​ക്കാ​ത്ത​വ​രും ജോ​ലി ഇ​ല്ലാ​തെ​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, പു​ന​ലൂ​ർ മ​ധു, ഫി​ലി​പ്പ് കെ.​തോ​മ​സ്, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, സി.​മോ​ഹ​ന​ൻ പി​ള്ള, ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന​ൻ, നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ഏ​രൂ​ർ സു​ഭാ​ഷ്, എ​സ്. താ​ജു​ദീ​ൻ, ജോ​സ​ഫ്മാ​ത്യു, കെ.​ശ​ശി​ധ​ര​ൻ, സ​ഞ്ജു ബു​ഖാ​രി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.