പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Sunday, April 21, 2019 10:48 PM IST
പു​ന​ലൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. ര​ണ്ട് ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്തു. കാ​ഷ്വാ​ലി​റ്റി​യു​ടെ ഡോ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കാ​ര്യ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യു​ണ്ടാ​യി. ഇ​വ​രെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​രെ ആ​ക്ര​മി​ക്കാ​ൻ കാ​ര്യ​റ​യി​ൽ നി​ന്നെ​ത്തി​യ സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ട്ട​ത്.
ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​രാ​യ സ​ജി​ൻ, സി​മി എ​ന്നി​വ​രെ​യാ​ണ് സം​ഘം കൈ​യേ​റ്റം ചെ​യ്ത​ത്. വ​നി​താ സെ​ക്യു​രി​റ്റി മി​നി​യ്ക്കും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം കാ​ര്യ​റ സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
ക​ണ്ടാ​ല​റി​യാ​വു​ന്ന 30 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ശ​ത്രു​ത​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.