ഷാ​ഡോ സം​ഘം; ബി​ജെ​പി​യി​ലേ​ക്ക് ചാ​ടാ​നു​ള്ള കാ​ൽ​വെ​യ്പെ​ന്ന് വ​ര​ദ​രാ​ജ​ൻ
Sunday, April 21, 2019 10:48 PM IST
കൊ​ല്ലം: കോ​ൺ​ഗ്ര​സി​നെ​തി​രെ ഷാ​ഡോ സം​ഘ​ത്തെ ഇ​റ​ക്കി​യ​തി​ലൂ​ടെ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ രാ​ഷ്ട്രീ​യ സ​ദാ​ചാ​രം ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു എ​ൽ​ഡി​എ​ഫ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്രെ​ട്ട​റി കെ. ​വ​ര​ദ​രാ​ജ​ൻ പ​റ​ഞ്ഞു.
ബി​ജെ​പി​യി​ലേ​ക്ക് ചാ​ടാ​നു​ള്ള പു​റ​പ്പാ​ടി​ന് മു​ന്നോ​ടി​യാ​ണി​ത്. അ​തു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​നെ അ​വി​ശ്വ​സി​ച്ചു അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​ൻ ഷാ​ഡോ ക​മ്മ​റ്റി​യെ നി​യോ​ഗി​ച്ച​ത്. യു​ഡി​എ​ഫി​നെ ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ആ​ർ​എ​സ്പി​യ്ക്ക് ഷാ​ഡോ ക​മ്മി​റ്റി ഉ​ണ്ടെ​ന്ന പ്രേ​മ​ച​ന്ദ്ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ആ ​മു​ന്ന​ണി​യി​ൽ ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കേ​ണ്ട​താ​ണ് .
ഉ​മ്മ​ൻ‌​ചാ​ണ്ടി ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ഒ​രു രാ​ത്രി ഇ​രു​ട്ടി​വെ​ളു​ക്കും മു​ൻ​പാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ എ​ൽ​ഡി​എ​ഫ് വി​ട്ട് കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ൽ എ​ത്തി​യ​ത്. 2014 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു ന​ട​ത്തി​യ ആ ​വ​ഞ്ച​ന​യ്ക്കാ​ണ് കൊ​ല്ലം സീ​റ്റ് കോ​ൺ​ഗ്ര​സി​ന് ന​ൽ​കി​യ​ത്.
രാ​ഷ്ട്രീ​യ ച​തി​ക്ക് വി​ല​യാ​യി പാ​ർ​ല​മെ​ന്‍റ് സീ​റ്റ് ന​ൽ​കു​ക മാ​ത്ര​മ​ല്ല, ജ​യി​പ്പി​ക്കാ​ൻ പ​ണി​യെ​ടു​ക്കു​ക​യും ചെ​യ്ത കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്നാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ​ല്ലോ അ​വ​ർ​ക്കെ​തി​രെ ചാ​ര പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഷാ​ഡോ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.
ത​ന്‍റെ ഫേ​സ്ബു​ക് സം​വാ​ദ​ത്തി​ലാ​ണ് വ​ല​തു പ​ക്ഷ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി ഇ​ക്കാ​ര്യം വെ​ളു​പ്പെ​ടു​ത്തി​യ​ത്. കോ​ൺ​ഗ്ര​സി​നെ​തി​രെ ഷാ​ഡോ സം​ഘം ഉ​ണ്ടെ​ന്ന പ്രേ​മ​ച​ന്ദ്ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ആ​ത്മാ​ഭി​മാ​നം ഉ​ണ്ടെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ക്ക​ണം.
ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​വ​ർ​ത്ത​നം ഡി​സി​സി യു​ടെ അ​റി​വോ​ടെ ആ​ണെ​ന്ന് ഇ​ട​യ്ക്കും മു​റ​യ്ക്കും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​യാ​റു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ ഷാ​ഡോ സം​ഘ​ത്തെ ഇ​റ​ക്കി​യ​തും ത​ന്‍റെ അ​റി​വോ​ടെ​യാ​ണോ എ​ന്ന് ഡി​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണം.
ത​ൻ കാ​ര്യം നേ​ടാ​ൻ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ച​തി​ക്കു​ന്ന സ്വ​ഭാ​വം ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​ക്കു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​വ​ണം, ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ, ക്ഷി​തി ഗോ​സ്വാ​മി, അ​ബ​നീ​റോ​യ് എ​ന്നി​വ​രാ​രും കൊ​ല്ല​ത്ത് പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​തി​രു​ന്ന​ത്. സ്ത്രീ ​തു​ല്യ​ത ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ശ​ബ​രി​മ​ല വി​ഷ​യം എ​ന്ന ടി. ​ജെ. ച​ന്ദ്ര​ചൂ​ഡ​ന്‍റെ നി​ല​പാ​ട് പ്രേ​മ​ച​ന്ദ്ര​ൻ ത​ള്ളി ക​ള​ഞ്ഞ​ത് ച​ന്ദ്ര​ചൂ​ഡ​നെ അ​തൃ​പ്ത​നാ​ക്കി​യി​ട്ടു​ണ്ട​ന്നു ദേ​ശീ​യ ദി​ന​പ​ത്ര​ങ്ങ​ൾ ത​ന്നെ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.
ഇ​ങ്ങ​നെ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ ദേ​ശി​യ നേ​താ​ക്ക​ൾ പോ​ലും ത​ള്ളി​യി​രു​ന്ന ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​വി​ശ്വാ​സ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​നെ​തി​രെ ചാ​ര​സം​ഘ​ത്തെ ഇ​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കെ.​വ​ര​ദ​രാ​ജ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.