ബാ​ല​ഗോ​പാ​ലി​ന്‍റെ വി​ജ​യ​ത്തി​ന് കൊ​ല്ലം ഒ​രു​ങ്ങി​യെ​ന്ന് എ​ൽ​ഡി​എ​ഫ്
Sunday, April 21, 2019 10:48 PM IST
കൊ​ല്ലം: മോ​ദി സ​ർ​ക്കാ​രി​നെ താ​ഴ​ത്ത് ഇ​റ​ക്കാ​നും . പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ ശ​ക്തി​പ്പെ​ടു​ത്താ​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്കാ​ൻ കൊ​ല്ലം ഒ​രു​ങ്ങി ക​ഴി​ഞ്ഞു​വെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. അ​നി​രു​ദ്ധ​നും സെ​ക്ര​ട്ട​റി കെ. ​വ​ര​ദ​രാ​ജ​നും പ​റ​ഞ്ഞു .
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ ഏ​ഴു അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന് ജ​ന​ങ്ങ​ൾ ഭൂ​രി​പ​ക്ഷം ന​ൽ​കും. മൂ​ന്നു ഭ​ര​ണ​ങ്ങ​ളു​ടെ മാ​റ്റു​ര​യ്ക്ക​ൽ ആ​ണ് ഇ​പ്പോ​ഴ​ത്തെ വോ​ട്ടെ​ടു​പ്പ്. കേ​ന്ദ്ര​ത്തി​ലെ ജ​ന​വി​രു​ദ്ധ മോ​ദി സ​ർ​ക്കാ​രി​ന്‍റേ​യും സം​സ്ഥാ​ന​ത്തെ ജ​ന​പ​ക്ഷ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​യും കോ​ൺ​ഗ്ര​സ് ന​യി​ച്ച മു​ൻ ഭ​ര​ണ​ങ്ങ​ളു​ടെ​യും അ​നു​ഭ​ങ്ങ​ളി​ൽ നി​ന്നും വോ​ട്ട​ർ​മാ​ർ തീ​രു​മാ​നം എ​ടു​ക്കും. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടു​ത്തെ ജ​ന​വി​കാ​രം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്.
ക​ശു​വ​ണ്ടി ഉ​ൾ​പ്പ​ടെ​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സാ​മൂ​ഹ്യ ക്ഷേ​മ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും വ​ർ​ഗീ​യ​ത​യെ ചെ​റു​ക്ക​നും എ​ൽ​ഡി​എ​ഫി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.
മ​ത നി​ര​പേ​ക്ഷ ഇ​ന്ത്യ​യു​ടെ നി​ല​നി​ൽ​പി​ന് തീ​വ്ര ഹി​ന്ദു​ത്വ ന​യ​വും ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന ആ​ർ​എ​സ്എ​സ് ന​യി​ക്കു​ന്ന ബി​ജെ​പി തോ​ൽ​ക്ക​ണം. അ​തി​നൊ​പ്പം കേ​ന്ദ്ര​ത്തി​ൽ മ​ത നി​ര​പേ​ക്ഷ ജ​ന​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണം . അ​തി​ന് ഇ​ട​തു​പ​ക്ഷ ശ​ക്തി പാ​ർ​ല​മെ​ന്‍റി​ൽ വ​ർ​ധി​പ്പി​ക്ക​ണം.
പ​രാ​ജ​യ​ത്തി​ന്‍റെ ഭീ​തി​യി​ൽ ക​ള്ള​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​യും ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യും പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് യു​ഡി​എ​ഫ്. സ്വ​ന്തം മു​ന്ന​ണി​യി​ൽ ഷാ​ഡോ ക​മ്മി​റ്റി​യെ വെ​ച്ച് അ​വി​ശ്വാ​സം പ്ര​ക​ടി​പി​ക്കു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നെ​റി​കേ​ടും ഞ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു​ണ്ട്.വ്യ​ക്തി ശു​ദ്ധി​യി​ലും പാ​ർ​ല​മെ​ന്‍റ​റി മി​ക​വി​ലും താ​ര​ത​മ്യ​മി​ല്ലാ​ത്ത ബാ​ല​ഗോ​പാ​ലി​ന്‍റെ വി​ജ​യം ഈ ​രാ​ഷ്ട്രീ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.