അ​വ​സാ​ന​ലാ​പ്പി​ൽ പ്രേ​മ​ച​ന്ദ്ര​ൻ വി​ജ​യം ഉ​റ​പ്പി​ച്ച് മു​ന്നോ​ട്ട്
Sunday, April 21, 2019 10:48 PM IST
കൊല്ലം: കൊ​ല്ല​ത്ത് ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ബ​ഹു​ദൂ​രം മു​ന്നി​ലെന്ന് നേതാക്കളും പ്രവർത്തകരും. ലോ​ക്സ​ഭ​യി​ലെ മി​ക​ച്ച എംപി എ​ന്ന നി​ല​യി​ൽ ഒ​ട്ടേ​റെ അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങി​യ പ്രേ​മ​ച​ന്ദ്ര​നെ ജ​ന​ങ്ങ​ൾ അ​തീ​വ സ്നേ​ഹ​ത്തോ​ടെ ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യം ഇ​തോ​ടെ ഉ​റ​പ്പാ​യെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.
ഏ​റ്റ​വും ജ​ന​കീ​യ​നാ​യ എംപി എ​ന്ന് സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ശേ​ഷി​പ്പി​ച്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വ​ൻ​വ​ര​വേ​ൽ​പ്പാ​ണ് ജ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ക​ശു​വ​ണ്ടി, തോ​ട്ടം, മ​ത്സ്യ, ക​യ​ർ, കാ​ർ​ഷി​ക മേ​ക​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​ർ പ്രേ​മ​ച​ന്ദ്ര​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​താ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.
പ്രേ​മ​ച​ന്ദ്ര​നെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചു വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ഉ​യ​ർ​ന്ന​ത്. ജാ​ടയി​ല്ലാ​തെ, നാ​ട്യ​ങ്ങ​ളി​ല്ലാ​തെ തു​റ​ന്ന മ​ന​സ്സോ​ടെ സ​മീ​പി​ക്കു​ന്ന പ്രേ​മ​ച​ന്ദ്ര​നെ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥിക​ളും സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രു​മ​ട​ക്കം നാ​ട്ടു​കാ​ർ സ്നേ​ഹം​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടി​കച്ചിരുന്നതായും അവർ അവകാശപ്പെടുന്നു.
അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി യ​ത്നി​ച്ച പ്രി​യ​പ്പെ​ട്ട എം.​പി​യാ​ണ് പ്രേ​മ​ച​ന്ദ്ര​നെ​ന്ന് ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു. കൊ​ല്ലം ബൈ​പ്പാ​സ് പൂ​ർ​ത്തീ​ക​ര​ണം, പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റം പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്, കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ടം, പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് അം​ഗീ​കാ​രം, ആ​ശ്രാ​മം ഇഎ​സ്ഐ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു ബ​ഹു​നി​ല കെ​ട്ടി​ട​സ​മ​പു​ച്ച​യം തു​ട​ങ്ങി എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​മാ​യാ​ണ് ഇ​ക്കു​റി പ്രേ​മ​ച​ന്ദ്ര​ൻ ജ​ന​ങ്ങ​ളെ സ​മീ​പി​ച്ച​ത്. ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഓ​രോ ആ​വ​ശ്യ​ങ്ങ​ളും ക​ണ്ട​റി​ഞ്ഞ് നി​റ​വേ​റ്റി​യ​താ​ണ് ഇ​ത്ര​യും വ​ലി​യ സ്വീ​കാ​ര്യ​ത​യ്ക്കമെന്നും നേതാക്കൾ പറഞ്ഞു.
കൊ​ല്ലം മ​ണ്ഡ​ലം പ്രേ​മ​ച​ന്ദ്ര​നു​വേ​ണ്ടി അ​ങ്ങ​നെ വീ​ണ്ടും ച​രി​ത്ര​മെ​ഴു​തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ ഷാ​ന​വാ​സ്ഖാ​ൻ, ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, മു​ൻ​മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ണ്‍, ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ്.​കെ. തേ​മാ​സ്, ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ എ​ന്നി​വ​ർ പ​റ​ഞ്ഞു.