തെ​ര​ഞ്ഞെ​ടു​പ്പ് കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ങ്ങി
Sunday, April 21, 2019 10:48 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വും കോ​ര്‍​ത്തി​ണ​ക്കി​യ 'വോ​ട്ട് 2019' തെര​ഞ്ഞെ​ടു​പ്പ് കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ങ്ങി. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പാ​ണ് പു​സ്ത​കം ത​യാ​റാ​ക്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യ പു​സ്ത​ക​ത്തി​ല്‍ ഇ​ത്ത​വ​ണ​ത്തെ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളു​ടെ നേ​ര്‍​ച്ചി​ത്രം ക​ണ​ക്കു​ക​ളാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​കെ. മ​ധു​വി​ന് ആ​ദ്യ പ്ര​തി കൈ​മാ​റി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്, തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി കളക്ട​ര്‍ എ​സ്. ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.