ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ ഹ​രി​ത​ദൗ​ത്യം
Monday, April 22, 2019 10:38 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഓ​രോ​ഘ​ട്ട​ത്തി​ലും ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ ഹ​രി​ത​ക​ര്‍​മ​സേ​ന രം​ഗ​ത്ത്. പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ ജാ​ഗ്ര​ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​കും വ​രെ ന​ട​പ്പി​ലാ​ക്കാ​നാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സേ​നാം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 10 വീ​തം ദേ​ശീ​യ​സ​മ്പാ​ദ്യ പ​ദ്ധ​തി അം​ഗ​ങ്ങ​ളെ നി​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹ​രി​ത സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ മാ​ത്ര​മാ​ണ് എ​ല്ലാ​യി​ട​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് ഉ​റ​പ്പ് വ​രു​ത്തി ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ല്‍​കി.

ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളു​ടേ​യും മ​റ്റും അ​വ​ശി​ഷ്ടം നി​ക്ഷേ​പി​ക്കാ​ന്‍ പ്ര​ത്യേ​കം ബി​ന്നു​ക​ള്‍ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം സേ​നാം​ഗ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സം​സ്‌​ക​രി​ക്കു​ന്ന​തി​നാ​യി കൈ​മാ​റി. ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ജി​ല്ലാ​ത​ലം മു​ത​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​രെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യാ​ണ് ഹ​രി​ത​ച​ട്ട പാ​ല​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​ത് എ​ന്ന് ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വ്യ​ക്ത​മാ​ക്കി.