ക്ഷേത്രദർശനവും വോട്ടഭ്യർഥനയുമായി കൊടിക്കുന്നിൽ
Monday, April 22, 2019 10:38 PM IST
കൊല്ലം: മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന് ഇ​ന്നലെ തി​ര​ക്കി​ട്ട ദി​വ​സ​മാ​യി​രു​ന്നു. രാ​വി​ലെ വെ​ട്ടി​ക്ക​വ​ല ക്ഷേ​ത്ര ദ​ര്‍​ശ​നം ന​ട​ത്തി​യ സ്ഥാ​നാ​ര്‍​ഥി തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യും കു​ന്ന​ത്തൂ​രിലേയും വി​വി​ധ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥിച്ചു.

കു​ള​ക്ക​ട, പൂ​വ​റ്റൂ​ര്‍, മൈ​ലം, ക​ല​യ​പു​രം, ഓ​ട​നാ​വ​ട്ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെയും കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളും സ​ന്ദ​ര്‍​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് തേ​ടി. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥിക്ക് ല​ഭി​ച്ച​ത്. വൈ​കു​ന്നേ​രം പ്ര​ധാ​ന വ്യ​ക്തി​ക​ളെ നേ​രി​ല്‍ കാ​ണു​ന്ന​തി​നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് സ​മ​യം ക​ണ്ടെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഇന്ന് രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം രാവിലെ 10 ന് കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ടൗ​ണ്‍ യുപി സ്കൂളി​ല്‍ വോ​ട്ട് ചെ​യ്യും. കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ടൗ​ണ്‍ യുപി സ്കൂളി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള കൊ​ട്ടാ​ര​ക്ക​ര അ​സം​ബ്ലി മ​ണ്ഡ​ലം 83 ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​വും കു​ടും​ബ​വും വോ​ട്ട് ചെ​യ്യു​ന്ന​ത്.