പ്രമുഖരെല്ലാം രാവിലെ എത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും
Monday, April 22, 2019 10:38 PM IST
കൊ​ല്ലം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ​രെ​ല്ലാം വി​വി​ധ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ഉ​ച്ച​യ്ക്ക് മു​ന്പ് ത​ന്നെ എ​ല്ലാ​വ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​മെ​ന്നാ​ണ് വി​വ​രം. കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി രാ​വി​ലെ 8.15ന് ​ത​ങ്ക​ശേ​രി കാ​വ​ൽ സെ​ന്‍റ് പാ​ട്രി​ക് എ​ൽ​പി​എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മു​ൻ ബി​ഷ​പ് ഡോ.​സ്റ്റാ​ൻ​ലി റോ​മ​ൻ രാ​വി​ലെ ഏ​ഴി​ന് തി​രു​മു​ല്ല​വാ​രം ദേ​വ​സ്വം ബോ​ർ​ഡ് എ​ൽ​പി സ്കൂ​ളി​ലും മ​ദ​ർ റെ​ക്സി​യാ മേ​രി രാ​വി​ലെ 10.30ന് ​പ​ഴ​യാ​റ്റി​ൻ​കു​ഴി വി​മ​ല​ഹൃ​ദ​യ ഐ​സി​എ​സ് സി ​സ്കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ ഭാ​ര്യ ഡോ.​ഗീ​ത, മ​ക​ൻ കാ​ർ​ത്തി​ക് എ​ന്നി​വ​രോ​ടൊ​പ്പം രാ​വി​ലെ 7.30ന് ​ക്രി​സ്തു​രാ​ജ് സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മാ​വേ​ലി​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് , ഭാ​ര്യ ബി​ന്ദു, മ​ക​ൻ അ​ര​വി​ന്ദ് എ​ന്നി​വ​രോ​ടൊ​പ്പം രാ​വി​ലെ 10 ന് ​കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ യു​പി​എ​സി​ലെ 53 ാംന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

മ​ന്ത്രി കെ.​രാ​ജു രാ​വി​ലെ ഒ​ന്പ​തോ​ടെ നെ​ട്ട​യ​ത്തെ നൂ​റ്റി പ​തി​ന​ഞ്ചാം ന​ന്പ​ർ ബൂ​ത്തി​ൽ ഭാ​ര്യ​യോ​ടൊ​പ്പ​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ച​വ​റ എം​എ​ൽ​എ എ​ൻ വി​ജ​യ​ൻ​പി​ള്ള രാ​വി​ലെ എ​ട്ടോ​ടെ മ​ഠ​പ്പ​ള്ളി സ്കൂ​ളി​ലെ ബൂ​ത്തി​ൽ ഭാ​ര്യ​യോ​ടൊ​പ്പ​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. കു​ന്ന​ത്തൂ​ർ എം​എ​ൽ​എ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ രാ​വി​ലെ എ​ട്ടി​ന് തേ​വ​ല​ക്ക​ര എ​ച്ച് എ​സി​ലെ 111 ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ചാ​ത്ത​ന്നൂ​ർ എം​എ​ൽ​എ ജി.​എ​സ് ജ​യ​ലാ​ൽ രാ​വി​ലെ ഏ​ഴി​ന് ക​ല്ലു​വാ​തു​ക്ക​ൽ ഗ​വ.​എ​ൽ പി ​സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ രാ​വി​ലെ ഏ​ഴി​ന് ഭാ​ര്യ സി.​പി പ്രി​യ​ദ​ർ​ശി​നി, മ​ക​ൾ ദീ​പാ​ച​ന്ദ്ര​ൻ എ​ന്നി​വ​രോ​ടൊ​പ്പം തൊ​ടി​യൂ​ർ യു​പി​എ​സി​ണ്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ഐ​ഷാ​പോ​റ്റി എം​എ​ൽ​എ, രാ​വി​ലെ 8.30ന് ​ഭ​ർ​ത്താ​വ്, മ​ക​ൻ മ​രു​മ​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര യു​പി​എ​സി​ലെ എ​ൺ​പ​ത്തി​യേ​ഴാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഭാ​ര്യ​യോ​ടൊ​ടൊ​പ്പം രാ​വി​ലെ 8.30ന ്ഉ​ളി​യ​ക്കോ​വി​ൽ എ​ൽ​പി​എ​സി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ രാ​വി​ലെ 9.30ഓ​ടെ ക​ല്ലു​വാ​തു​ക്ക​ൽ കൈ​ത​ക്കു​ഴി ഗ​വ.​എ​എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മു​ൻ എം​പി പീ​താം​ബ​ര കു​റു​പ്പ് രാ​വി​ലെ 11ന് ​ക​ട​ന്പാ​ട്ടു​കോ​ണം എ​സ്കെ​വി​എ​ച്ച്എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മു​ൻ മ​ന്ത്രി ഷി​ബു​ബേ​ബീ​ജോ​ൺ രാ​വി​ലെ എ​ട്ടി​ന് നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ മ​ക്ക​ളാ​യ അ​ച്ചു​വും അ​മ​ലി​നു​മൊ​പ്പ​മെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ആ​ർ,ബാ​ല​കൃ​ഷ്ണ​പി​ള്ള രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.
മു​ൻ​എം​എ​ൽ​എ പ്ര​താ​പ​വ​ർ​മ ത​ന്പാ​ൻ രാ​വി​ലെ 9.30ന് ​ക​രി​ക്കോ​ട് ഗോ​പി​ക​സ​ദ​ൻ​എ​ൽ​പി സ്കൂ​ളി​ലും മു​ൻ​മ​ന്ത്രി സി.​വി പ​ദ്മ​രാ​ജ​ൻ രാ​വി​ലെ പ​ത്തി​ന് ഭാ​ര്യ വ​സ​ന്ത​കു​മാ​രി, മ​ക​ൻ സ​ജി പ​ദ്മ​രാ​ജ​ൻ എ​ന്നി​വ​രോ​ടൊ​പ്പം മു​ള​ങ്കാ​ട​കം എ​ച്ച്എ​സി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മു​സ്ലിം​ലീ​ഗ് നേ​താ​വും മു​ൻ​എം​എ​ൽ​യു​മാ​യ യൂ​നു​സ്കു​ഞ്ഞ് രാ​വി​ലെ 7.30ന് ​പ​ള്ളി​മു​ക്ക് ഇ​ക്ബാ​ൽ ലൈ​ബ്ര​റി​യി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും