ജില്ലയിൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നടത്തി
Monday, April 22, 2019 10:38 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നടത്തി. വി​വി പാ​റ്റ്, ഇ​വി​എം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​പ്പ​റ്റി. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ശേ​ഷം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ റൂ​ട്ട് ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ അ​ത​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തി​ച്ചു.

പു​ന​ലൂ​ര്‍ - പു​ന​ലൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍, കു​ണ്ട​റ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് - കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, കൊ​ല്ലം - കൊ​ല്ലം സെന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, ക​രു​നാ​ഗ​പ്പ​ള്ളി - ക​രു​നാ​ഗ​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ യു.​പി സ്‌​കൂ​ള്‍, ച​വ​റ - ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ ​വി​ദ്യാ​ധി​രാ​ജ കോ​ളേ​ജ് ഓ​ഫ് ആ​ര്‍​ട്സ് ആ​ന്‍റ് സ​യ​ന്‍​സ്, കു​ന്ന​ത്തൂ​ര്‍ - ശാ​സ്താം​കോ​ട്ട ഗ​വ​ണ്‍​മെന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍, പ​ത്ത​നാ​പു​രം - പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

പ​ത്ത​നാ​പു​രം:​ പത്തനാപുരത്ത് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി.​ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​മാ​യ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ല്‍ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച വി​ത​ര​ണം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

169​ ബൂ​ത്തു​ക​ളാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്.​ ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​റും പ്രത്യേക​ ചു​മ​ത​ല​യു​ള്ള ഒ​രാ​ളു​മു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്കാ​ണ് ഒ​രു ബൂ​ത്തി​ന്‍റെ ചു​മ​ത​ല. 169​ബൂ​ത്തി​ലാ​യി ചു​മ​ത​ല​യു​ള്ള 845 ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ലെ​ത്തി പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.​

എ​ല്ലാ ഉ​ദ്യോ​സ്ഥ​രും ഹാ​ജ​രാ​യ​താ​യി ചു​മ​ത​ല​യു​ള്ള​വ​ര്‍ അ​റി​യി​ച്ചു.​വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​വ കൊ​ണ്ടു​പോ​യ​ത്.​ യ​ന്ത്ര​ങ്ങ​ള്‍ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് 49 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ യ​ന്ത്ര​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യാ​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പു​ന​ലൂ​ര്‍ ഡി​എ​ഫ്ഒ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യ എ​സ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.