യു​വ​തി​ക്ക് കൈത്താങ്ങായി ന​മ്മു​ടെ അ​ഞ്ച​ൽ വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ
Monday, April 22, 2019 11:10 PM IST
അ​ഞ്ച​ൽ: ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യി വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​ന്ന യു​വ​തി​ക്ക് ന​മ്മു​ടെ അ​ഞ്ച​ൽ വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ് . കോ​ക്കാ​ട് ശോ​ഭ​ന വി​ലാ​സ​ത്തി​ൽ പ്രി​യ​ങ്ക​യ്ക്കാ​ണ് വാ​ക്ക​റും ചി​കി​ത്സ സ​ഹാ​യ​വും കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ​ത്.

വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു വ​രി​ക​യും പ​ര​സ​ഹാ​യ​മി​ല്ലാ​തെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നു പോ​ലും​പോ​കാ​ൻ ക​ഴി​യാ​തെ കി​ട​ക്ക​യി​ൽ ക​ഴി​ഞ്ഞു വ​ന്ന പ്രി​യ​ങ്ക​യ്ക്ക് ന​മ്മു​ടെ അ​ഞ്ച​ൽ വാ​ട്‌​സ്ആ​പ്പ് കു​ട്ടാ​യ്മ അം​ഗം പ​ന​യ​ഞ്ചേ​രി ബി​ൽ​ഡേ​ഴ്സ് ഉ​ട​മ സ​തീ​ഷ് ന​ൽ​കി​യ ധ​ന​സ​ഹാ​യം ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം പി.​റ്റി സു​നി​ൽ​കു​മാ​റും വാ​ക്ക​ർ സെ​ക്ര​ട്ട​റി കെ.​മ​നോ​ഹ​ര​നും പ്രി​യ​ങ്ക​യ്ക്ക് കൈ​മാ​റി.

ന​മ്മു​ടെ അ​ഞ്ച​ൽ വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് മൊ​യ്ദു അ​ഞ്ച​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​അ​ശോ​കു​മാ​ർ, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി എ​ൻ. കെ ​ബാ​ല​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ വി​ഷ്ണു മ​ഹാ​ല​ക്ഷ്മി, കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ പ്രേം​ഷാ ഓ​ട്ടോ​ബാ​ക്‌​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ എം.​എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​യ​ങ്ക​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ധ​ന​സ​ഹാ​യ​വും വാ​ക്ക​റും ന​ൽ​കി​യ​ത്.